നെല്ലിയാമ്പതി ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങി

Share this News

തോട്ടം മേഖലയായ നെല്ലിയാമ്പതി പ്രദേശത്തു തൊഴിലാളികൾ താമസിക്കുന്ന പാടിയുടെ മുന്നിൽ വരെ കാട്ടാന വരുന്നത് പതിവാകുന്നു. ഇന്നലെ രാവിലെ 8 മണിയോടെ കൂനമ്പാലം പ്രദേശത്തു കാട്ടാന വന്നു രണ്ടു മണിക്കൂർ സമയം പാടിയുടെ മുമ്പിൽ നിലയുറപ്പിച്ചത്.

കൂടാതെ ഉച്ചക്ക് ശേഷം കൈകാട്ടി വലിയ വളവിന് സമീപം മറ്റൊരു കാട്ടന റോഡിനു കുറുകെ നിന്നത് കാരണം കൈകാട്ടി നെമ്മാറ റോഡിൽ അരമണിക്കൂർ വാഹന ഗതാഗതം തടസപ്പെട്ടു. കൈകാട്ടിയിൽ നിന്നും ഫോറെസ്റ്റ് ഉദ്യോഗസ്ഥർ എത്തി ആനയെ റോഡിൽ നിന്നും മാറ്റിയ ശേഷമാണ് റോഡിൽ വണ്ടികൾ ഓടാൻ തുടങ്ങിയത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!