നെല്ലിയാമ്പതിയിൽ അരിവാൾ രോഗ നിർണയ ക്യാമ്പ്‌ നടത്തി

Share this News


 
ജില്ലാ മെഡിക്കൽ ഓഫീസരുടെയും, നെല്ലിയാമ്പതി പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസറുടെയും നിർദ്ദേശ പ്രകാരം, നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്തും, പ്രാഥമിക ആരോഗ്യ കേന്ദ്രവും സംയുക്തമായി മലയോര മേഖലയായ നെല്ലിയാമ്പതിയിൽ ഗോത്ര വർഗക്കാർക്കിടയിൽ അരിവാൾ രോഗം നിർണയത്തിന്റെ ഭാഗമായി ഇന്നലെ പുല്ലുകാട് ട്രൈബൽ ഉന്നതിയിൽ വെച്ച് ക്യാമ്പ്‌ നടത്തി.

നെല്ലിയാമ്പതി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രജിത ആർ ഉൽഘടനം ചെയ്തു. ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജെ ആരോഗ്യം ജോയ്സൺ അധ്യക്ഷത വഹിച്ചു. തുടർന്ന് ലാബ് ടെക്നിഷ്യൻ അനീഷ് രാജു, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് അഞ്ജലി വിജയൻ എന്നിവർ ഉന്നതിയിലെ വനിതകളിൽ നിന്നും പരിശോധനക്കായി രക്തം ശേഖരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സൈനു സണ്ണി അരിവാൾ രോഗത്തെ കുറിച്ച് ബോധവത്കരണ ക്ലാസ്സ്‌ നൽകി. അംഗൻവാടി ഹെൽപ്പർ സുനിത ഷാജി , ആശാ വർക്കർ ബീന സജീവ് എന്നിവർ ക്യാമ്പിന് വേണ്ട ഒരുക്കങ്ങൾ നടത്തി.  പ്രസ്തുത പരിപാടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശരൺറാം എസ് സ്വാഗതവും,. ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സ് സുദിന സുരേന്ദ്രൻ നന്ദിയും അറിയിച്ചു. ക്യാമ്പിൽ ഉന്നതിയിലെ 25 വനിതകൾക്ക് പരിശോധന നടത്തി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

Share this News
error: Content is protected !!