Share this News

വടക്കഞ്ചേരി സ്റ്റേഷൻ ഹൗസ് ഓഫീസറായി സേവനമനുഷ്ഠിച്ച കെ പി ബെന്നിക്ക് ജന ജാഗ്രത സമിതിയുടെ ഊഷ്മളമായ യാത്രയയപ്പ് നൽകി. മൂന്നുവർഷത്തിലധികമായി വടക്കഞ്ചേരി സ്റ്റേഷൻ പരിധിയിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച് പൊതുജനങ്ങളുടേയും, രാഷ്ട്രീയ, സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടേയും പ്രശംസ പിടിച്ചു പറ്റുവാൻ ഓഫീസർ ബെന്നിക്കു സാധിച്ചു. നിലമ്പൂർ എടക്കരയിലേക്ക് സ്ഥലം മാറി പോകുന്ന ഓഫീസർ ബെന്നിക്ക് ജാഗ്രത സമിതി അംഗങ്ങൾ അവസരോചിതമായ യാത്രയയപ്പ് നൽകുകയും, ഉപഹാരം കൊടുത്തു ആദരിക്കുകയും ചെയ്തു.യോഗത്തിൽ SI സനേഷ്, സമിതി അംഗങ്ങളായ റവ: ഫാദർ :റെജി കുഴികാട്ടിൽ, ജിജിഫിലിപ്പ്, പ്രേമദാസ്, അഷ്കർ, ജസ്റ്റിൻ ജോർജ്ജ് എന്നിവർ പ്രസംഗിച്ചു.സ്റ്റേഷൻ ഹൗസ് ഓഫീസർ കെ പി ബെന്നി മറുപടി പറഞ്ഞു പ്രസംഗിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News