
കാർഷിക, ഉൽപ്പാദന, ആരോഗ്യ മേഖലയ്ക്കും, വനിത ഘടക പദ്ധതികൾക്കും, ഭവന നിർമ്മാണത്തിനും മുൻഗണന നൽകുന്ന കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൻ്റെ
2026-2027 വർഷത്തെ കരട് ബജറ്റ്
അവതരിപ്പിച്ചു.
പ്രാരംഭ ബാക്കി ഉൾപ്പടെ 36 കോടി രൂപ വരവും, 35 കോടി രൂപ ചിലവും,
1 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.
കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. വിജയകുമാരിയുടെ അധ്യക്ഷതയിൽ നടന്ന ഭരണ സമിതി യോഗത്തിൽ
ധനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനും, വൈസ് പ്രസിഡൻ്റുമായ കെ. അബ്ദുൾ ഷുക്കൂറാണ് കരട് ബജറ്റ് അവതരിപ്പിച്ചത്.
പ്രസിഡൻ്റ് നയ പ്രഖ്യാപന പ്രസംഗം നടത്തി.
സ്ഥിരം സമിതി അധ്യക്ഷരായ സി.സി.ചന്ദ്രബോസ്,
കെ. പ്രസന്നകുമാരി, ഉഷാകുമാരി,
സെക്രട്ടറി എം.സന്തോഷ് കുമാർ, അസി. സെക്രട്ടറി നാരായണമൂർത്തി,
അക്കൗണ്ടൻ്റ് ആനന്ദ്, പ്ലാൻ ക്ലർക്ക് ശിവകുമാർ എന്നിവർ സംസാരിച്ചു.
2025- 2030 ഭരണ സമിതിയുടെ ആദ്യ ബജറ്റാണ് ഭരണ സമിതി യോഗ ഹാളിൽ വെച്ച് അവതരിപ്പിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
