പൊതു സ്ഥലത്തെ മാലിന്യ നിക്ഷേപത്തിന് 15,000 രൂപാ പിഴ ഈടാക്കി പാണഞ്ചേരി ഗ്രാമപഞ്ചായത്ത്

Share this News

മണ്ണുത്തി – പാലക്കാട് ദേശീയപാത NH544 ഹൈവേയിൽ ചെമ്പൂത്ര-താണിപ്പാടം
സർവീസ് റോഡിൽ 6ഓളം ചാക്കുകളിലായി വൻ തോതിൽ അജൈവ മാലിന്യങ്ങൾ നിക്ഷേപിച്ചതായി പരാതി ലഭിച്ചതിനെ തുടർന്ന് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തുകയും തുടർന്നുള്ള
അന്വേഷണത്തിൽ എറണാകുളത്ത് പ്രവർത്തിക്കുന്ന ഹോം അപ്ലെയൻസ് സ്ഥാപനത്തിലെ മാലിന്യങ്ങൾ ആണ് ഇവിടെ കൊണ്ട് വന്ന് നിക്ഷേപിച്ചതെന്ന് കണ്ടെത്തുകയും, പിഴ ചുമത്തുകയും, 15,000/- രൂപ ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഡോ.ബിന്ദു ടി.എൻ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രജിത പ്രശാന്ത്,അഭിലാഷ് ഇ.എസ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെയും, കത്തിക്കുന്നവർക്കെതിരെയും കർശന നടപടി തുടരുമെന്നും യൂസർ ഫീസ് നൽകിക്കൊണ്ട് അജൈവ മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറണമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഡോ.ബിന്ദു ടി.എൻ അറിയിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!