മാള മെറ്റ്സ് കോളേജിൽ ഐഎസ്ടിഇ സ്റ്റുഡന്റ് ചാപ്റ്റർ ഉദ്ഘാടനം ചെയ്തു

Share this News

തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിലെ ഐഎസ്ടിഇ സ്റ്റുഡന്റ് ചാപ്റ്റർ ഐ എസ് ടി ഇ കേരള സെക്ഷൻ ചെയർമാനും മുൻ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സാങ്കേതിക സംഘടനകളുടെ പ്രാധാന്യവും വിദ്യാർത്ഥികളുടെ പ്രൊഫഷണൽ വളർച്ചയിൽ ഐഎസ്ടിഇയുടെ പങ്കും അദ്ദേഹം വിശദീകരിച്ചു.
പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പാളും ഐഎസ്ടിഇ സ്റ്റുഡന്റ് ചാപ്റ്റർ ചെയർമാനുമായ പ്രൊഫ. ഡോ. അംബികാദേവി അമ്മ ടി സ്വാഗതം ആശംസിച്ചു. മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ അഡ്വ. ഡോ. ജോർജ് കോലഞ്ചേരി അധ്യക്ഷത വഹിച്ചു. ആഗോള മത്സരലോകത്തിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ നേടിയെടുക്കേണ്ട കഴിവുകളും നേതൃഗുണങ്ങളും അദ്ദേഹം ചർച്ച ചെയ്തു.
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റ്യൂഷൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. പോൾ മുണ്ടാടൻ മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിന്റെ ഭാഗമായി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റുകളുടെ വിതരണം നടത്തി. “രുദ്ര 2K26” ൻ്റെ ഭാഗമായി നടന്ന “ആർട്ട്സ് ഡേ 2K26” യോട് അനുബന്ധിച്ച് നടന്ന വിവിധ കലാ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കൂടാതെ ലക്കി ഡ്രോ കൂപ്പണികളുടെ സമ്മാനവിതരണവും നടത്തി.

അഭിനന്ദനപ്രസംഗങ്ങൾ പ്രൊഫ്. കെ.എൻ. രമേശ് (എച്ച്ഒഡി, ബി.എസ്‌സി & എച്ച്), അക്കാദമിക് ഡയറക്ടർ ഡോ. എ. സുരേന്ദ്രൻ എന്നിവർ നിർവഹിച്ചു. വിദ്യാർത്ഥികളുടെ അക്കാദമിക് മികവും പ്രൊഫഷണൽ വികസനവും മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവരും അഭിനന്ദനം രേഖപ്പെടുത്തി.

ഐഎസ്ടിഇ സ്റ്റുഡന്റ് ചാപ്റ്റർ കൺവീനർ ഡോ. എസ്. ശങ്കർ നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.

തുടർന്ന് ഡോ. കെ. വിജയകുമാറിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുമായി ഇന്ററാക്ടീവ് സെഷനും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും കരിയർ മാർഗ്ഗനിർദേശത്തിനുമായി നടത്തിയ സംവാദം ഏറെ പ്രയോജനകരമായി.

ഡോ. ആറ്റൂർ സുരേന്ദ്രൻ
അക്കാദമിക് ഡയറക്ടർ
മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്,
കുരുവിലശ്ശേരി, മാള,
തൃശൂർ 680732.
മൊബൈൽ : 9188400951, 9446278191.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!