
ആലത്തൂര്‍ കുത്തന്നൂർ പാതയിൽ ‘ജനം പാറപൊടി ശ്വസിച്ച് മരിക്കുമോ’ ജൽജീവൻ മിഷൻ പദ്ധതിക്ക് വേണ്ടി ആലത്തൂര്‍ കുത്തന്നൂർ പാതയിൽ ആലത്തൂര്‍ മുതല്‍ നെരങ്ങാംപാറ വരെ നാല് കിലോമീറ്റർ പൊളിച്ചിട്ട് രണ്ട് വർഷത്തോളമായി
പദ്ധതി എങ്ങും എത്തിയതുമില്ല പാത പൊളിച്ചത് അതേ പടി തന്നെ! ഈ പ്രദേശത്തെ മൂന്നിലധികം ക്വാറികൾ പ്രവർത്തിക്കുന്നതിനാൽ നൂറ് കണക്കിന് ടോറസ് ലോറികളാണ് ദിവസവും കടന്ന് പോകുന്നത് ഇത് കാരണം ഇവിടെയുള്ള ജനങ്ങൾക്ക് പൊടി ശല്യം രൂക്ഷമായിരിക്കുകയാണ്,
ഇത് പലരേയും രോഗികളാക്കുന്ന സാഹചര്യം പോലും സംജാതമായിരിക്കുകയാണ്,
ക്വാറി ഉടമകൾ രാവിലെയും വൈകീട്ടും പാതയിൽ വെള്ളം നനക്കുന്നുണ്ടെങ്കിലും ചൂട് കാരണം പത്തോ പതിനഞ്ചോ മിനിറ്റിനുള്ളിൽ പാത പഴയപടി പൊടി നിറഞ്ഞ് തന്നെ.
പാതയുടെ പ്രവൃത്തികൾ വേഗത്തിലാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ വാഹനങ്ങൾ തടഞ്ഞ് കൊണ്ടുള്ള സമര രീതികൾ സ്വീകരിക്കുമെന്നും നാട്ടുകാർ പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V
