Share this News

കണ്ടെയ്‌നർ ലോറി ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. അന്തരിച്ച തേങ്കുറുശ്ശി മാനാംകുളമ്പ് പൂളക്കാട് സുധാകരന്റെയും അങ്കണവാടി ഹെൽപർ ലതയുടെയും മകൻ രാഹുൽ (28) ആണു മരിച്ചത്.
സ്വാതി ജംക്‌ഷനിൽ ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു അപകടം. സ്‌കൂട്ടറിൽ നിന്നു തെറിച്ചു വീണു ഗുരുതര പരുക്കേറ്റ യുവാവിനെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരിങ്ങോട്ടുകുറിശ്ശിയിലെ സ്വകാര്യ പണമിടപാടു സ്‌ഥാപനത്തിലെ മാനേജരാണ്.
വടക്കഞ്ചേരി വണ്ടാഴിയിലുള്ള ബന്ധുവിൻ്റെ വീട്ടിലേക്കു പോകുമ്പോഴായിരുന്നു അപകടം. കൊച്ചിയിലേക്കു പോകുകയായിരുന്ന ലോറിയാണു സ്‌കൂട്ടറിനു പിന്നിൽ ഇടിച്ചത്. ഡ്രൈവർ യുപി സ്വദേശി വഹാബിനെ പൊലീസ് കസ്‌റ്റഡിയിലെടുത്തു.
സഹോദരങ്ങൾ: രമ്യ, ധന്യ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News