
പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടിക്കാട് പി എം പി സൊസൈറ്റി ഇടപ്പാറ സ്കറിയ മെമ്മോറിയൽ ഹാളിൽ വച്ച് പാണഞ്ചേരി മണ്ഡലം നേതൃത്വ സമ്മേളനം സംഘടിപ്പിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വി ബിനു അദ്ധ്യക്ഷതവഹിച്ചു കെപിസിസി സെക്രട്ടറി ഷാജി കോടം കണ്ടെത് നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു സമ്മേളനത്തിൽ ഡിസിസി ജനറൽ സെക്രട്ടറിയായി നിയമിതനായ കെ സി അഭിലാഷിനെ അനുമോദിച്ചു. കോൺഗ്രസ് സംഘടനാ രംഗത്ത് മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിന്റെ അംഗീകാരമാണ് കെസി അഭിലാഷിന് ലഭിച്ച പദവി എന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷാജി കോടം കണ്ടത് പറഞ്ഞു കെപിസിസി മെമ്പർ ലീലാമ്മ തോമസ് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ എൻ വിജയകുമാർ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീനു വർഗീസ് വൈസ് പ്രസിഡന്റ് കെ പി ചാക്കോച്ചൻ ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ ബാബു തോമസ്, ഷിബു പോൾ, കെ പി എൽദോസ് എന്നിവർ സംസാരിച്ചു കോൺഗ്രസ്
ബ്ലോക്ക്- മണ്ഡലം ഭാരവാഹികൾ, പോഷക സംഘടന നേതാക്കൾ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. 18 വയസ്സ് കഴിഞ്ഞവരുടെ പുതിയ വോട്ട് ചേർക്കൽ വളരെ വേഗത്തിൽ പൂർത്തിയാക്കാൻ വേണ്ട നടപടികൾക്ക് ആരംഭം കുറിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

