അഡ്വ. ഷാജി ജെ കോടങ്കണ്ടത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം; യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോയും പൊതുസമ്മേളനവും നടത്തി

Share this News

ഒല്ലൂർ നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വക്കേറ്റ് ഷാജി ജെ കോടങ്കണ്ടത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യൂത്ത് കോൺഗ്രസ് പാണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡ് ഷോയും പൊതുസമ്മേളനവും നടത്തി.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീനാദേവി കുഞ്ഞമ്മ റോഡ് ഷോയ്ക്ക് നേതൃത്വം നൽകുകയും പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിഫിൻ ജോയ് അധ്യക്ഷത വഹിച്ചു .
യൂത്ത് കോൺഗ്രസ് ഒല്ലൂർ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ഷൈജു കുര്യൻ മുഖ്യപ്രഭാഷണം നടത്തി.
ഭാസ്കരൻ ആദംകാവിൽ,
കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബിനു കെ .വി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനു ടീച്ചർ , വൈസ് പ്രസിഡൻറ് കെ .പി ചാക്കോച്ചൻ , ഷിബു പോൾ, ലീലാമ്മ ടീച്ചർ, കെ.സി അഭിലാഷ്, ബാബു തോമസ്സ് , റോയ് കെ ദേവസി കൂടാതെ
യൂത്ത് കോൺഗ്രസിന്റെയും, UDF ൻ്റെയും,ഇന്ത്യൻ നാഷ്ണൽ കോൺഗ്രസിന്റെയും, പോഷക സംഘടനകളുടെയും നേതാക്കളും, ജനപ്രതിനിധികളും, പ്രവർത്തകരും പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t


Share this News
error: Content is protected !!