
യാക്കോബായ സുറിയാനി സഭ തൃശ്ശൂർ ഭദ്രാസനം സീനിയർ വൈദീകൻ കീരിമോളയിൽ ഫാ. ഏലിയാസ് കെ. വർക്കി (72) അന്തരിച്ചു. ഇടവക ഭരണച്ചുമതലയിൽ നിന്നും വിരമിച്ച അദ്ദേഹം അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഭൗതീക ശരീരം നാളെ (06.04.2026- തിങ്കളാഴ്ച) രാവിലെ 11 മണി മുതൽ പീച്ചി സെന്റ് ജോർജ് പള്ളിയിൽ പൊതുദർശനത്തിനു വയ്ക്കുന്നതാണ്. തുടർന്ന് വൈകുന്നേരം 4 മണിക്ക് കബറടക്ക ശുശ്രുഷ നടത്തുന്നതുമാണ്.
ഭാര്യ: മോളി ഏലിയാസ് (റിട്ട. അഗ്രിക്കൾച്ചർ ഓഫീസർ). മക്കൾ: ജിനിൽ കെ. ഏലിയാസ് (കമ്പ്യൂട്ടർ എഞ്ചിനീയർ, ആസ്ട്രേലിയ), ഫാ. ഡോ ജെറീഷ് കെ ഏലിയാസ് (അസി പ്രൊഫസർ, മണിപ്പാൽ യൂണിവേഴ്‌സിറ്റി, ദുബായ്), ദീപ എലിയാസ് (ഏവിയേഷൻ ഫാക്കൽറ്റി, സിയാൽ അക്കാദമി & നീർജ ഏവിയേഷൻ കോളേജ്, നെടുമ്പാശ്ശേരി). മരുമക്കൾ: ഫാ എലിയാസ് ഐപ്പ് പാറയ്ക്കൽ (വികാരി, സെന്റ് ജോർജ്ജ് താബോർ യാക്കോബായ സുറിയാനി പള്ളി, പീച്ചാനിക്കാട്, ആത്മദീപം ചീഫ് എഡിറ്റർ). ഷിൻസി ജിനിൽ (ആസ്ത്രേലിയ), ക്രിസസ് ക്രിസ്റ്റി ജെറീഷ് (ദുബായ്).
1954 ജൂലൈ 14 ന് പീച്ചി കീരിമൊളയിൽ വർക്കിയുടെയും മറിയാമ്മയുടെയും മകനായി ജനിച്ച അദ്ദേഹം 1975 ജനുവരി 5 ന് പെരുമ്പിള്ളി ഗീവർഗ്ഗീസ് മോർ ഗ്രിഗോറിയോസ് തിരുമേനിയിൽ നിന്നും കോറൂയോ പട്ടം സ്വീകരിച്ചു. പെരുമ്പിള്ളി, പിറമാടം, മലേക്കുരിശ് എന്നിവിടങ്ങളിൽ താമസിച്ച് വൈദിക പഠനം നടത്തി. ഹ്രസ്വകാലം അഭി. തിരുമേനിയുടെ സഹായിയായി ശുശ്രൂഷ ചെയ്തു. 1976 നവംബർ 7 നായിരുന്നു വിവാഹം. തുടർന്ന് ആ വർഷം ഡിസംബർ 29 ന് പെരുമ്പിള്ളി ഗീവർഗ്ഗീസ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായുടെ തൃക്കരങ്ങളാൽ കശ്ശീശ പട്ടം നൽകപ്പെട്ടു. 1977 ഫെബ്രുവരി 20 ന് പ്രഥമബലിയർപ്പണം നടത്തി.
പീച്ചി സെന്റ് ജോർജ്ജ് യാക്കോബായ പള്ളി, ചേലക്കോട്ടുകര പള്ളി,ചേലക്കര സെന്റ് ജോർജ്ജ്, വാൽക്കുളമ്പ് സെൻന്റ് തോമസ്, മരോട്ടിച്ചാൽ സെൻ്റ് ജോർജ്ജ്, പെങ്ങാമുക്ക് സെന്റ് പീറ്റേഴ്സ് ആൻഡ് സെൻ്റ് പോൾസ്, ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ്, ചാവറാംപാടം സെൻ്റ് ജോർജ്ജ്, കള്ളമല സെന്റ് ഗ്രിഗോറിയോസ്, സെന്റ് മേരീസ് മംഗലംഡാം, തേനിടുക്ക് സെന്റ് ജോർജ്ജ്, കൈനൂർ സെന്റ് ജോർജ്ജ് എന്നിവിടങ്ങളിൽ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t
