
കേരള ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന യൂത്ത് ലീഗ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 15 വിഭാഗത്തിൽ ആകാശ് മുരളി യും (മഞ്ഞവാരിയിൽ മുരളീധരന്റെയും സുനിതയുടെയും മകനാണ് ആകാശ്)അഭിനവ് കെ ആർ (ഇരുപുപാലം രതീഷിന്റെയും രേഷ്മയുടെയും മകനാണ് അഭിനവ്)എന്നകുട്ടിയും അണ്ടർ 13 വിഭാഗത്തിൽ ഹാതിം ഹനീഫ കൊട്ടേക്കാട്ടിൽ അബ്ദുൾറഹ്മാന്റെയും (ഉണ്ണി )ഖാലിദ എന്നിവരുടെ മകനാണ് ഹാത്തിം. വിഷ്ണു എന്ന കുട്ടിയും (ഇരുബുപാലം വിജയകുമാറിന്റെയും മഞ്ജുഷയുടെയും മകനാണ് വിഷ്ണു )
പാലക്കാട് ജില്ലാ ടീമിനായി കളിക്കും. അണ്ടർ 15 മത്സരത്തിൽ ബി പൂളിൽ നിന്നുള്ള ആദ്യ മത്സരത്തിൽ പാലക്കാട് ടീം തൃശൂർ ടീമിനെ നേരിടും അണ്ടർ 13 കുട്ടികളുടെ മൽസരത്തിൽ മലപ്പുറം ആണ് പാലക്കാടിന്റെ എതിരാളികൾ ഫെബ്രുവരിയിൽ നടന്ന പാലക്കാട് ഡിസ്ട്രിക്ട് അസോസിയേഷൻ ഫുട്ബോൾ യൂത്ത് ലീഗ് ചാമ്പ്യൻഷിപ്പിൽ വിസാർഡ് ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവെച്ചു പാലക്കാട് സോണിൽ രണ്ടും മൂന്നും സ്ഥാനത്ത് എത്തുവൻ ടീമിനു സാധിച്ചിരുന്നു ആ മത്സരങ്ങളിൽ നിന്നാണ് കുട്ടികൾക്ക് ജില്ല ടീമിൽ സെലക്ഷൻ ലഭിച്ച് ഇനിയും കേരള ടീമിനെയും മറ്റു വലിയ മത്സരങ്ങൾ കളിക്കുവാൻ കഴിവുള്ള കുട്ടികളാണ് അക്കാദമിയിൽ ഉള്ളത് എന്നും അവരെ അതിലേക്ക് എത്തിക്കുകയാണ് അക്കാദമിയുടെ ലക്ഷ്യം എന്നും അക്കാദമി മാനേജിങ് ഡയറക്ടറും കോച്ചുമായ നിഷാദ് പി എച്ച് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HgassA0GNoq9roGA7IJApH?mode=gi_t
