Share this News

സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിന് സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ വീണ്ടും നൂറ് ശതമാനം വിജയം
പട്ടിക്കാട് സെന്റ് അൽഫോൻസ പബ്ലിക് സ്കൂൾ ഈ വർഷത്തെ സി.ബി.എസ്.ഇ. പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും ഉജ്ജ്വല വിജയം നേടി സ്കൂളിന്റെ അഭിമാനമായി. വൈഗ പി.ബി. സ്കൂൾ ടോപ്പറായി തിരഞ്ഞെടുക്കപ്പെട്ടു. വിദ്യാർത്ഥികളുടെ ഈ വിജയത്തിന് പിന്നിൽ അധ്യാപകരുടെ കഠിനാധ്വാനവും രക്ഷിതാക്കളുടെ സഹകരണവും പ്രോത്സാഹനവും പ്രധാന കാരണമായതായി സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. വിജയികളായ എല്ലാ വിദ്യാർത്ഥികളുടെയും വീടുകളിൽ പ്രിൻസിപ്പാളും അധ്യാപകരും നേരിട്ടെത്തി അഭിനന്ദിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News