Share this News

കണ്ണമ്പ്രയിൽ വീടിനു മുമ്പിൽ വലിയ ഗർത്തം രൂപപ്പെട്ടു.കണ്ണമ്പ്ര കൊട്ടേക്കാടിലാണ് ഇന്നലെ രാവിലെ ഗർത്തം രൂപപ്പെട്ടത്. കൊട്ടേക്കാട് റിയാസുദ്ദീൻ്റെ വീടിന് മുമ്പിലാണ് സംഭവം.കുഴൽ കിണറിൽ നിന്നും ജലം തിളക്കുന്ന ശബ്ദവും, ഇതിനടുത്തായി ഭൂമി ഇടിഞ്ഞ് താഴ്ന്ന് ഗർത്തവും രൂപപ്പെട്ടു.
4 അടിയോളം താഴ്ച്ചയുണ്ട്. സംഭവസ്ഥലം, കണ്ണമ്പ്ര പഞ്ചായത്ത് പ്രസിഡൻ്റ് സുമതി ടീച്ചർ, കണ്ണമ്പ്ര ഒന്ന് വില്ലേജ് അധികൃതർ സന്ദർശിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/EpnPTjGwey02N3SsMdYYJH
Share this News