മഴക്കാല ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി

Share this News

മഴക്കാല ജാഗ്രത വേണമെന്ന് കെ.എസ്.ഇ.ബി

കാലവര്‍ഷം ആരംഭിച്ചതോടെ ഉണ്ടാവാനിടയുള്ള അപകടങ്ങളും സ്വാഭാവിക വൈദ്യുതി തടസ്സങ്ങളും പരമാവധി കുറയ്ക്കുന്നതിന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍.

കെ.എസ്.ഇ.ബി മുന്നറിയിപ്പുകള്‍ ഇപ്രകാരം

വൈദ്യുതി സുരക്ഷയ്ക്കായി വീടുകളിലും സ്ഥാപനങ്ങളിലും എര്‍ത്ത് ലീക്കേജ് സര്‍ട്ട് ബ്രേക്കര്‍ (ഇ.എല്‍.സി.ബി) സ്ഥാപിക്കണം.

വൈദ്യുതക്കമ്പിക്ക് സമീപം ലോഹതോട്ടികള്‍ ഉപയോഗിക്കാതിരിക്കുക

പൊട്ടിക്കിടക്കുന്ന വൈദ്യുതക്കമ്പി, എര്‍ത്തിംഗ് കമ്പി, എര്‍ത്ത് പൈപ്പ്, സ്റ്റേ വയര്‍ എന്നിവയില്‍ സ്പര്‍ശിക്കാതിരിക്കുക.

കമ്പിവേലികളില്‍ വൈദ്യുതി പ്രവഹിപ്പിക്കരുത്.

വൈദ്യുതി ലൈനുകള്‍ക്ക് സമീപം ജെ.സി.ബി. പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ പാലിക്കുക



വൈദ്യുതിക്കമ്പിക്ക് സമീപത്തോ കമ്പിയില്‍ അപകടകരമായോ വീണ് കിടക്കുന്ന മരക്കൊമ്പുകളോ, മരങ്ങളോ വെട്ടിമാറ്റുന്നതിന് കെ.എസ്.ഇ.ബി. ജീവനക്കാരുമായി സഹകരിക്കണമെന്നും കെ.എസ്.ഇ.ബി. അധികൃതര്‍ അറിയിച്ചു.

വൈദ്യുതി അപകടങ്ങളൊ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍
1912, 9496010101 ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം



വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കുന്നതോ വൈദ്യുതി അപകടങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ബന്ധപ്പെട്ട സെക്ഷനുകളിലോ 1912 ,9496010101 ടോള്‍ഫ്രീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് വിവരം നല്‍കാം.

വൈദ്യുതാഘാതത്തില്‍നിന്ന് കന്നുകാലികള്‍ക്ക് സംരക്ഷണം നല്‍കാം

മഴക്കാലത്ത് കന്നുകാലികള്‍ക്ക് വൈദ്യുതാഘാതമേല്‍ക്കുന്നത് ഒഴിവാക്കാന്‍ ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
കന്നുകാലികളുടെ മേലെ ലൈന്‍ പൊട്ടിവീണോ പൊട്ടിവീണ ലൈനില്‍ കന്നുകാലികള്‍ ചവിട്ടിയൊ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്.
മഴക്കാലത്ത് അലസമായി കന്നുകാലികളെ അഴിച്ചു വിടാതിരിക്കുക.



വൈദ്യുതി ലൈനിന് താഴെ തൊഴുത്ത് നിര്‍മിക്കാതിരിക്കുക.

പാടത്ത് മേയാന്‍ വിടുന്നവയെ ഒരിക്കലും പോസ്റ്റിലോ സ്റ്റേ വയറിലോ കെട്ടരുത്.

വീടുകളിലെ എര്‍ത്ത് വയറിലോ എര്‍ത്ത് പൈപ്പിലോ പശു ചവിട്ടാതെ ശ്രദ്ധിക്കണം.

കന്നുകാലികളുടെ കുളമ്പ് എര്‍ത്ത് വയറിലും എര്‍ത്ത് പൈപ്പിലും കുടുങ്ങി ഷോക്കടിച്ച് ചാവുന്ന അപകടങ്ങള്‍ സമീപകാലത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ നിര്‍ദ്ദേശം.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News
error: Content is protected !!