വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസൻസും വാക്സിനും നിർബന്ധം

Share this News

വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് വാക്സിനും ലൈസൻസും നിർബന്ധമാക്കാൻ തീരുമാനം. തദ്ദേശ വകുപ്പാണ് ലൈസന്‍സ് നൽകുക. വാക്‌സിനേഷന്‍ ഉള്‍പ്പെടെ വിവരങ്ങള്‍ അടങ്ങുന്ന ചിപ്പും ഘടിപ്പിക്കണം. പേവിഷബാധ മൂലമുള്ള മരണം ഒഴിവാക്കാന്‍ ആരോഗ്യ
തദ്ദേശമൃഗസംരക്ഷണ വകുപ്പുകൾ സംയുക്തമായി നടത്തുന്ന പ്രത്യേക കർമപരിപാടിയിലാണ് ഇക്കാര്യങ്ങളുള്ളത്.

പേവിഷബാധക്കെതിരെ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ മന്ത്രി എം.വി. ഗോവിന്ദന്‍, ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്, മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. തെരുവു നായ്ക്കളുടെ വന്ധ്യംകരണ പ്രക്രിയ കാര്യക്ഷമമായി നടപ്പാക്കും. അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള സംഘടനകളുടെ സേവനം ഇതിന് പ്രയോജനപ്പെടുത്തും.


Share this News
error: Content is protected !!