
പാലക്കാട് : യുവാവിനെ കാർ കയറ്റിയും മർദ്ദിച്ചും കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേരെ ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ ഉബൈദുള്ള മുഹമ്മദ് യൂസഫ്, ഫൈസൽ, മേപ്പറമ്പ് സ്വദേശി അർഷാദ്, എന്നിവരാണ് അറസ്റ്റലായത്. ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.

തിരുനെല്ലായ് മണലാഞ്ചേരി സ്വദേശി നിഷാദിനെ പുതുപ്പള്ളിത്തെരുവിലെത്തി സംഘം മർദിച്ചു. കത്തി ഉപയോഗിച്ചും കരിങ്കല്ലുകൊണ്ട് അടിച്ചും സംഘം നിഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ചു. കഴുത്തിൽ ബെൽറ്റിട്ട് കാറിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ നിഷാദിനെ കാർ കയറ്റിക്കൊല്ലാനും ശ്രമമുണ്ടായി. സംഭവ സ്ഥലത്ത് പൊലീസ് എത്തിയതോടെ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചു. പൊലീസ് വാഹനത്തിന്റെ ഡോർ തുറന്ന് വാഹനം തടഞ്ഞ് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/EpnPTjGwey02N3SsMdYYJH