
വടക്കഞ്ചേരിയിൽ ബസ്സ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരുക്ക്
22.07.2022
വടക്കഞ്ചേരി തങ്കം തിയ്യറ്ററിന്റെ സമീപത്ത് ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ ബൈജു എന്ന വ്യക്തിയ്ക്ക് ഗുരുതര പരുക്കേറ്റു. വടക്കഞ്ചേരി ഇ.കെ നായനാർ ഹോസ്പിറ്റലേക്ക് കൊണ്ടുപോയ ശേഷം അവിടുന്ന് തൃശ്ശൂർ എലൈറ്റ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. വടക്കഞ്ചേരി സ്റ്റാന്റിൽ നിന്നും പാലക്കാട് ഭാഗത്തേക്ക് പോകുന്ന ബസ് തെറ്റായ ദിശയിലാണ് സഞ്ചരിച്ചതെന്നും വർക്ക് ഷോപ്പ് മെക്കാനിക്കായ ബൈജു ഭക്ഷണം കഴിക്കുന്നതിനായി പോയപ്പോൾ ട്രാക്ക് തെറ്റിച്ച് വന്ന ബസ് ബൈജുവിനെ ഇടിക്കുകയായിരുന്നുവെന്നും ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്നും നാട്ടുകാരും ബന്ധുമിത്രാതികളും ആവശ്യപ്പെട്ടു. ബസിലെ ഡ്രൈവർ മാത്രമാണ് വന്നതെന്നും ബസിന്റെ ഉടമ പരിക്ക് പറ്റിയ ആളെ കുറിച്ച് ഇത് വരെ അന്വേഷിച്ചിട്ടില്ലെന്നും പരിക്ക് പറ്റിയ ആളുടെ അനുജനും ബന്ധുമിത്രാതികളും പറഞ്ഞു.

പ്രാദേശിക വാർത്തകൾക്ക് താഴെ click ചെയ്യുക
https://chat.whatsapp.com/EpnPTjGwey02N3SsMdYYJH

