പ്ലാച്ചിക്കുളമ്പിന്റെ നീലകാശത്തിൽ അപ്പോളോ 11

Share this News

ചാന്ദ്രദിനത്തിൽ ജി എൽ പി എസ് പ്ലാച്ചിക്കുളമ്പിന്റെതാണ് പ്രവർത്തനം 1969ൽ നീലാംസ്ട്രോങ്ങിനെയും സംഘത്തേയും ചന്ദ്രനിൽ എത്തിച്ചത് അപ്പോളോ 11 ആണ് . വിദ്യാർത്ഥികളും അധ്യാപകരും ചേർന്നാണ് അതിന്റെ മാതൃക നിർമ്മിച്ചത്. ഈ ചാന്ദ്രദിനത്തിൽ ചരടും കപ്പിയും ഉപയോഗിച്ച് 20 അടി ഉയരത്തിലേക്ക് മാതൃക ഉയർത്തി. ഈ വാഹനത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഹെഡ്മാസ്റ്റർ ശ്രീ സുനിൽ കെ.എസ് വിശദീകരിച്ചു. സൗരയുഥത്തിലെ അംഗങ്ങളെ കുട്ടികൾ റോൾ പ്ലേയിലൂടെ അവതരിപ്പിച്ചു.ചന്ദ്രനിൽ കാലുകുത്തിയ ആദ്യ ബഹിരാകാശസഞ്ചാരികളുമായി അഭിമുഖവും പിന്നീട് ചാന്ദ്രദിന ക്വിസ്സും നടത്തി. നാലാം ക്ലാസിലെ അദ്വൈതും രണ്ടാം ക്ലാസിലെ ഫർഷാനും വിജയികളായി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/EpnPTjGwey02N3SsMdYYJH


Share this News
error: Content is protected !!