സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ അനുമതി നൽകാത്ത സാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു

Share this News

കൊച്ചി:സിൽവർ ലൈൻ പദ്ധതിക്ക് ഇതുവരെ അനുമതി നൽകാത്തസാഹചര്യത്തിൽ ഭൂമി ഏറ്റെടുക്കാനുള്ള ഏതൊരു നടപടിയും അപക്വമാണെന്ന് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു.പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സാമൂഹികാഘാത പഠനത്തിന് അനുമതി നൽകിയിട്ടില്ലെന്നും അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ എസ്. മനു ഫയൽ ചെയ്ത അധിക വിശദീകരണത്തിൽ പറയുന്നു.സർവേയ്ക്കായി കെ-റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്വം കെ -റെയിലിനു മാത്രമാണ്.

അതേ സമയം 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഇത്തരമൊരു സർവേ നടത്തുന്നതിന് സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാരിന്റെ അനുമതി ആവശ്യമില്ലെന്നും വിശദീകരിക്കുന്നു.സർവേ ചോദ്യം ചെയ്ത് ഫയൽ ചെയ്ത കേസിൽ ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് അധിക വിശദീകരണം നൽകിയിരിക്കുന്നത്.റെയിൽവേക്ക് 49 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടെങ്കിലും കെ-റെയിൽ കോർപ്പറേഷൻ സ്വതന്ത്ര കമ്പനിയാണ്. അത്തരം കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ ഇടപെടാറില്ലെന്നും വിശദീകരിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX


Share this News
error: Content is protected !!