ലോക മുങ്ങി മരണ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സമഗ്രമായ പൊതുജന അവബോധ പരിപാടികൾ സംഘടിപ്പിച്ചു

Share this News

ലോക മുങ്ങി മരണ നിവാരണ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സമഗ്രമായ പൊതുജന അവബോധ പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ വർഷത്തെ മുങ്ങിമരണ നിവാരണ ദിനാചരണം ലക്ഷ്യം വയ്ക്കുന്നത് കുടുംബങ്ങളിലും സമൂഹത്തിലും മുങ്ങിമരണത്തിന്റെ വിനാശകരവും സുദീർഘവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചും അത് തടയാനുള്ള ജീവൻരക്ഷാ മാർഗങ്ങളെക്കുറിച്ചും അവബോധം വളർത്തുക എന്നുള്ളതാണ്. നീന്തൽ പഠിപ്പിക്കുക, ജലസുരക്ഷ അവബോധം ഉളവാക്കുക, സുരക്ഷിതമായ ജീവൻ രക്ഷാ നൈപുണ്യങ്ങൾ പരിശീലിപ്പിക്കുക, രക്ഷാപ്രവർത്തനത്തിലും പുനരുജ്ജീവനത്തിലും സാധാരണക്കാരെ  പരിശീലിപ്പിക്കുക, സുരക്ഷിതമായ ജലഗതാഗതമാർഗങ്ങൾ സ്ഥാപിക്കുക, വെള്ളപ്പൊക്ക അപകടസാധ്യതാ നിർമാർജനം ഉറപ്പുവരുത്തുക എന്നിവയും ഈവർഷത്തെ  മുങ്ങിമരണ ദിനാചരണത്തിന്റെ  ലക്ഷ്യങ്ങളാണ്. കേരളത്തിൽ ഓരോവർഷവും റിപ്പോർട്ട് ചെയ്യപ്പെടുന്ന മുങ്ങിമരണങ്ങളുടെ സംഖ്യ 1000 നു മുകളിലാണ്.

മിനി മാരത്തോൺ, ജലാശയ അപകട രക്ഷാപ്രവർത്തന ഡെമോൺസ്‌ട്രേഷൻ, ബോധവൽകരണ –  പരിശീലന ക്ലാസുകൾ എന്നിവയാണ് പ്രധാന പരിപാടികള്‍. ഔദ്യോഗിക ഉദ്‌ഘാടനം റവന്യു മന്ത്രി (വൈസ് ചെയര്‍മാന്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി)കെ. രാജൻ നിർവഹിച്ചു. ദുരന്ത നിവാരണ വകുപ്പിന്റെ അഡിഷണൽ ചീഫ് സെക്രട്ടറി ഡോക്ടർ. എ. ജയതിലക് ഐ.എ.എസ്, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ഡയറക്ടർ ജനറൽ ഡോക്ടർ എ. സന്ധ്യ ഐ.പി.എസ്,  ടി.വി അനുപമ ഐ.എ.എസ് (കമ്മീഷണർ, ദുരന്തനിവാരണം), സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി, ഡോക്ടര്‍ ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഇതോടനുബന്ധിച്ച് മനി മാരത്തോൺ, ജല സുരക്ഷാ പരിശീലനം, വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ജല സുരക്ഷാ ക്വിസ് മത്സരം, രക്ഷാ പ്രവർത്തന അനുഭവങ്ങൾ പങ്കുവയ്ക്കൽ, കലാ –  സാംസ്കാരിക മേഖലകളിലെ പ്രമുഖരുടെ ജലാസുരക്ഷ സന്ദേശങ്ങള്‍ (വീഡിയോ പ്രദര്‍ശനം), ജലാശയ അപകടങ്ങളെക്കുറിച്ചുള്ള വീഡിയോ  പ്രെസെന്റേഷൻ എന്നിവയും നടത്തി.


Share this News
error: Content is protected !!