
റിപ്പോർട്ട്: ബെന്നി വർഗ്ഗീസ്

നെന്മാറ: നടീൽ കഴിഞ്ഞ് ഒരു മാസമായിട്ടും ബാലാരിഷ്ടത കഴിയാതെ നെൽപ്പാടങ്ങൾ. ഞാറു പറിച്ചു നട്ട പാടശേഖരങ്ങളിൽ രണ്ടാഴ്ചക്കുള്ളിൽ നെൽ ചെടികളിൽ പുതിയ ചിനപ്പുകൾ വന്ന് ഇട തൂർന്ന് വളരുന്നതിന് ഞണ്ടുകൾ തടസ്സമാകുന്നു. പാടശേഖരങ്ങളിൽ രണ്ടാമതും നടുന്നതിനായി തൊഴിലാളികളെ ഏർപ്പെടുത്തേണ്ട സ്ഥിതിയാണ്. പ്രാദേശിക കർഷക തൊഴിലാളികൾ നടീൽ നടത്തിയ പാടങ്ങളിലും, കൂടുതൽ അകലത്തിൽ അതിഥി തൊഴിലാളികൾ നട്ട പാടശേഖരം ഞണ്ടുകൾ നെൽ ചെടികളെ മുറിച്ചിട്ട് നശിപ്പിച്ചതിനാൽ നെൽപ്പാടങ്ങളിൽ നെൽച്ചെടികൾ തമ്മിലുള്ള ഇഴയകലം വർദ്ധിച്ച് നെൽച്ചെടികളുടെ എണ്ണം കുറഞ്ഞുവരുന്നു. ദിവസങ്ങൾക്കു മുമ്പ് വരെ കനത്ത മഴ ഉണ്ടായിരുന്നതിനാൽ കർഷകർക്ക് നിയന്ത്രണ മാർഗങ്ങളും സ്വീകരിക്കാൻ കഴിഞ്ഞില്ല. ഞണ്ടുകളിലെ ഞണ്ടുകളെ നിയന്ത്രിക്കുന്നതിനായി കീടനാശിനികൾ പവർ സ്പ്രയറുകൾ ഉപയോഗിച്ച് തളിക്കുന്നവർക്ക് ഒരു ഏക്കറിന് 300 രൂപ നിരക്കിൽ കർഷകർ പ്രതിഫലം നൽകുകയും പുറമേ കീടനാശിനിക്കും ഭാരിച്ച തുക കണ്ടെത്തേണ്ടിയുും വരുന്നു. ഞണ്ടുകളുടെ ആക്രമണം മൂലം നെൽപ്പാടങ്ങളിൽ നെൽ ചെടികളുടെ തിരക്ക് കുറഞ്ഞതും കൂടുതൽ ചിനപ്പുകൾ ഇല്ലാതാവുന്നതും നെല്ല് ഉൽപാദനത്തെ കാര്യമായി ബാധിക്കുമെന്ന് തിരുവഴിയാട് മേഖലയിലെ കർഷകനായ ജയരാജൻ ഇടശ്ശേരി പറമ്പ് പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX

