
ന്യൂഡൽഹി : മെഡിക്കൽ കോളേജുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) നിർദേശിച്ചു. നാല് കെ റെസലൂഷനുള്ള 25 ക്യാമറകളാണു സ്ഥാപിക്കേണ്ടത്.കോളേജിന്റെയും ആശുപത്രിയുടെയും പ്രധാന കവാടത്തിൽ ഒന്ന്, രജിസ്ട്രേഷൻ കൗണ്ടറിൽ രണ്ട്, ഒ.പി.കളിൽ (ജനറൽ, ശസ്ത്രക്രിയ, ഗൈനക്കോളജി, ശിശുരോഗം, അസ്ഥിരോഗം എന്നീ വി ഭാഗങ്ങൾ) അഞ്ച്, പ്രീഅനസ്തേഷ്യ വിഭാഗത്തിലും ശസ്ത്രക്രിയയ്ക്കു ശേഷം നിരീക്ഷണത്തിൽ കിടത്തുന്ന മുറിയിലും ഓരോന്നു വീതം, ഫാക്കൽറ്റി ലോഞ്ച്-ഹാജർ ഒപ്പിടുന്ന ഇടങ്ങളിൽ ഓരോന്നു വീതം, ലക്ചർ തിയേറ്ററിൽ അഞ്ച്, അനാട്ടമി ഡിസക്ഷൻ ഹാളിൽ ഒന്ന്,ഫിസിയോളജി, ബയോകെമിസ്ട്രി, പാത്തോ, മൈക്രോ ബയോളജി, ഫാർമക്കോളജി ലാബുകളിൽ ഓരോന്നുവിതം, അത്യാഹിത വാർഡിൽ ഒന്ന്, രോഗികളുടെ വിശ്രമമുറിയിൽ ഒന്ന് എന്നിങ്ങനെയാണ് ക്യാമറ സ്ഥാപിക്കേണ്ടത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇
https://chat.whatsapp.com/D0ueQ3FGX1HJ0zJ3LTqczX
