
തമ്പിയ്ക്കും കുടുംബത്തിനും വീടൊരുക്കി സൗഹൃദ ജനകീയ കൂട്ടായ്മ.കണ്ണംകുളം ആനക്കുഴിപാടും തനിക്കും കുടുംബത്തിനും സുരക്ഷിതമായ വീടൊരുക്കി വള്ളിയോട് മിച്ചാരംക്കോട് സൗഹൃദ ജനകീയ കൂട്ടായ്മയും സുമനസുകളും. വീടിന്റെ താക്കോൽ ദാനകർമം ലളിതമായി നടന്നു. പ്ലാസ്റ്റിക് വാക്കുകൾ കൊണ്ട് മൂടിയ കീറി പറിഞ്ഞ കുടിലിലായിരുന്നു തബിയും ഭാര്യയും മകളും കഴിഞ്ഞിരുന്നത്.വീട്ടുകാരുടെ ദൈന്യസ്ഥിതിയറിഞ്ഞാണ് നിരവധി സാമൂഹ്യ സേവനങ്ങൾക്ക് നേതൃത്വം നൽകുന്ന സൗഹൃദകൂട്ടായ്മ കുടുംബത്തിന് താങ്ങായി കടന്നുവന്ന സൽ പ്രവൃത്തികൾക്ക് സഹായകമായി കാടൻകാവിൽ തോമസ്മാത്യു ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയപ്പോൾ ചെറിയതാണെങ്കിലും സുരക്ഷിത വീട് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനായെന്ന് സൗഹൃദയുടെ ഭാരവാഹികളായ ബേബിമാസ്റ്റർ,ശ്രീനാഥ്, അസി എന്നിവർ പറഞ്ഞു. സുമനസുകളുടെ സഹായങ്ങൾക്കൊപ്പം ദാനത്തിലുടെയും സ്പോൺസർഷിപ്പിലുമാണ് രോഗിയായ തമ്പിയുടെ കുടുംബത്തിന് വീട് ഒരുങ്ങിയത്.
