
മമ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് ആം ആദ്മി പാർട്ടി മാർച്ചും ധർണ്ണയും നടത്തി.പഞ്ചായത്ത് ഓഫീസിലേക്ക് വിവരാവകാശം ചോദിച്ചെത്തിയ ആം ആദ്മി പാർട്ടി വണ്ടൂർ മണ്ഡലം കൺവീനർ സവാദ് അലിപ്രയേയും മണ്ഡലം ട്രഷറർ അദീബ് ലാലിനേയും മർദിച്ചെന്ന് ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ആം ആദ്മി പാർട്ടി വണ്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മമ്പാട് പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി.

പിയുസിഎൽ സംസ്ഥാന സെക്രട്ടറി അഡ്വ : പിഎ പൗരൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കൺവീനർ ദിലീപ് മൊടാപ്പിലാശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി ഉമ്മർ ത്വൽഹത്ത് രാഷ്ട്രീയ കാര്യ സമിതിയംഗം ഷമീർ കുറ്റൂർ സവാദ് അലിപ്ര എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബക്കർ കുണ്ടുപുഴക്കൽ സ്വാഗതവും ജില്ലാ ട്രഷറർ അൻവർ ചെറുകുന്ന് നന്ദിയും പറഞ്ഞു.
