
റിപ്പോർട്ട്: ബെന്നി വർഗ്ഗീസ്

പുതുക്കോട്: പൊതുപ്രവർത്തകനായ സുരേഷ് വേലായുധന്റെ പുതുക്കോടുള്ള വീട്ടുവളപ്പിൽ നിന്ന് 16.8 കിലോ തൂക്കം വരുന്ന പെരുമ്പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. പറമ്പിലെ കാട് വെട്ടിത്തെളിയ്ക്കുന്നതിനിടെ തൊഴിലാളി സ്ത്രീയാണ് മരംമുറിച്ച കുഴിയിൽ ചുരുണ്ടുകിടക്കുന്ന പെരുമ്പാമ്പിനെ ആദ്യം കണ്ടത്. തുടർന്ന് വാർഡ് മെമ്പർ ബിനീഷ് ഉൾപ്പടെ നിരവധിയാളുകൾ സംഭവസ്ഥലത്ത് തടിച്ചുകൂടി. ബിനീഷ് വനംവകുപ്പിനെ വിവരമറിയിച്ചു.
ഉദ്യോഗസ്ഥർ എത്തുന്നതിന് മുമ്പ് സ്ഥലത്തെത്തിയ സുരേഷ് പ്ലാസ്റ്റിക് കയറും ചാക്കുമായി നാട്ടുകാരുടെ സഹായത്തോടെ പാമ്പിനെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.
കുടുക്കിൽ നിന്നും തെന്നിമാറി മൂന്നു തവണ ചുറ്റും കൂടിനിന്നവരെ ആക്രമിയ്ക്കാൻ തുനിഞ്ഞ പെരുമ്പാമ്പിനെ സധൈര്യം കഴുത്തിൽ പിടിച്ച് ചാക്കിലാക്കിയത് ദീപു എന്ന പതിനേഴുകാരനാണ്. വൈകിട്ട് ആറേമുക്കാലോടെ സംഭവസ്ഥലത്തെത്തിയ വനംവകുപ്പുദ്യോഗസ്ഥർ ചാക്ക് തുറന്നു നോക്കി പാമ്പ് ജീവനോടെയുണ്ടെന്നും പരിക്കുകളില്ലെന്നും ഉറപ്പുവരുത്തിയ ശേഷം വനം വകുപ്പിന്റെ തന്നെ വാഹനത്തിൽ കാട്ടിലേയ്ക്ക് തുറന്നുവിടാനായി കൊണ്ടുപോയി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ click ചെയ്യുക 👇
https://chat.whatsapp.com/HryoiSIWpDhAWtlXhKndxy

