പ്ലാച്ചിമട : നീതി ഇനിയും വൈകരുത്, അനിശ്ചിതകാല സത്യാഗ്രഹം തുടരുന്നു

Share this News

ഡോ. ഫാദർ ലെനിൻ സമരപന്തലിലെത്തി ഐക്യദാർഢ്യമറിയിക്കുന്നു.
റിപ്പോർട്ട് : ബെന്നി വർഗ്ഗീസ്


പ്ലാച്ചിമട : പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിയുടെ പ്രവർത്തനം മൂലം പ്രാദേശിക ജനതക്ക് ഉണ്ടാക്കിവെച്ച നാശ നഷ്ടങ്ങൾക് പ്ലാച്ചിമട ട്രിബൂണൽ ബിൽ പ്രകാരം ശുപാർശ ചെയ്ത 216.24 കോടി രൂപ പ്ലാച്ചിമടക്കാർക്ക് ലഭ്യമാക്കാൻ വേണ്ട നടപടിക്ക്‌ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമരസമിതിയും ഐക്യദാർഢ്യ സമിതിയും സംയുക്തമായി നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹം സമര പന്തലിൽ നടക്കുന്നു. സാമൂഹിക പ്രവർത്തകനായ ഡോ. ഫാദർ ലെനിൻ സമര പന്തലിലെത്തി സമരത്തിന് ഐക്യദാർഢ്യമറിയിച്ചു. ഓഗസ്റ് 15 ന് തുടങ്ങിയ സത്യാഗ്രഹ സമരത്തിൽ
കെ മുരുകൻ, പെരിയപ്പൻ മുരുകേശൻ, സുന്ദരൻ, ചിന്നസാമി, കണ്ണിയമ്മ, കണ്ണദാസ്, സി ശാന്തി, ഈസബിൻ അബ്ദുൽ കരീം,പാപ്പാത്തി, തങ്കൻ, വിളയോടി വേണുഗോപാൽ, മുത്തുലക്ഷ്മി, മുത്തുസാമി, പ്ലാച്ചിമട മുരുകൻ, എരിമേട് മുരുകരാജ്, സുബിത് വളാഞ്ചേരി,എന്നിവർ പങ്കെടുത്തു സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇

https://chat.whatsapp.com/HryoiSIWpDhAWtlXhKndxy


Share this News
error: Content is protected !!