സ്വർണ മാല വൃത്തിയാക്കി നൽകാമെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയ ബിഹാർ സ്വദേശിയെ പാലക്കാട്ടെ യുവതി കയോടെ പിടികൂടി പോലീസിലേൽപ്പിച്ചു

Share this News

പാലക്കാട്‌ : സ്വർണമാല വൃത്തിയാക്കി നൽകാമെന്നു പറഞ്ഞ് തട്ടിപ്പുനടത്തിയ ബിഹാർ സ്വദേശിയെ പാലക്കാട്ടെ യുവതി കയ്യോടെ പിടികൂടി പൊലീസിലേൽപ്പിച്ചു. സംഭവത്തെ തുടർന്ന് യുവതിയുടെ പരാതിയിൽ ബിഹാർ റാണിഗഞ്ച് സ്വദേശി തോമാകുമാറി ( 26 ) നെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം.

കാടാങ്കോട് മണ്ണാർക്കാട്ടുപറമ്പ് സ്വദേശിനിയുടെ ഒന്നേകാൽ പവന്‍റെ ലോക്കറ്റടക്കമുള്ള സ്വർണമാലയാണ് തോമാകുമാർ ഊരിവാങ്ങിയത്. സ്വർണം വൃത്തിയാക്കും മുമ്പ് വെള്ളിപ്പാദസരവും വിളക്കുകളും വൃത്തിയാക്കിക്കാണിച്ച് യുവതിയുടെ വിശ്വാസം പിടിച്ചു പറ്റയിരുന്നു. ഇതോടെയാണ് യുവതി സ്വർണമാല വൃത്തിയാക്കാനായി ഇയാൾക്ക് നൽകിയത്. എന്നാൽ വൃത്തിയാക്കാനായി വാങ്ങിയ സ്വർണമാല തിരിച്ചുനൽകിയില്ല. ഇതോടെ യുവതി ഇയാളെ വിടാൻ തയ്യാറായില്ല. ആളുകളെ വിളിച്ച് കൂട്ടിയ യുവതി തോമകുമാറിനെ പിടിച്ചുവെക്കുകയും പാലക്കാട് ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു.

തുടർന്ന് സ്വർണപ്പണിക്കാരനെ വിളിച്ച് സ്റ്റേഷന് പരിസരത്ത് വെച്ച് ദ്രാവകം മൺചട്ടിയിൽ ഒഴിച്ച് കത്തിച്ച് രാസവസ്തുക്കൾ ഉപയോഗിച്ച് ഉരുക്കി. രാസപ്രവർത്തനങ്ങൾക്കു ശേഷം 7.170 ഗ്രാം തൂക്കമുള്ള സ്വർണം ലഭിച്ചതായും പൊലീസ് പറഞ്ഞു. ഇതിന് ശേഷം യുവതിയുടെ പരാതിയിൽ തോമകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പാലക്കാട് ടൗൺ സൗത്ത് എസ് എച്ച് ഒ ഷിജു ടി എബ്രഹാം, എസ് ഐ വി. ഹേമലത, അഡീഷണൽ എസ് ഐ വി. ഉദയകുമാർ, എസ് സി പി ഒ മാരായ എം സുനിൽ, സുനിൽ ദാസ്, ആർ ഷൈനി, സി പി ഒ മാരായ എസ് സജീന്ദ്രൻ, സി രാജീവ് തുടങ്ങിയവർ പരിശോധന നടത്തി.


Share this News
error: Content is protected !!