പന്നിയങ്കര ടോൾപിരിവ് നിർത്തലാക്കൽ: ഷാജി കോടങ്കണ്ടത്ത് നൽകിയ ഹർജിയിൽ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു

Share this News

പന്നിയങ്കര ടോൾ പിരിവ് നിർത്തലാക്കണം എന്നാവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് ഫയൽ ചെയ്ത ഹർജിയിൽ ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.

പന്നിയങ്കര ടോൾ പിരിവിന് അനുവാദം കൊടുത്തതിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചും മണ്ണുത്തി വടക്കുഞ്ചേരി റോഡിന്റെ പണിയും കുതിരാൻ തുരങ്കത്തിന്റെ പണിയും മുഴുവൻ പൂർത്തിയാക്കാതെ താൽകാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് അനുവദിച്ചതിന്റെ ഫലമായിട്ടാണ് ടോൾ പിരിക്കുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല പണികൾ പൂർത്തിയാക്കാതെ അനുവദിച്ച താൽക്കാലിക കംപ്ലീഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും അഡ്വ. കെ.ബി ഗംഗേഷ് മുഖാന്തിരം ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

മണ്ണുത്തി മുതൽ വടക്കുഞ്ചേരി വരെയുള്ള ദേശീയപാതയിലെ വാഹനങ്ങളുടെ തിരക്കിനെക്കുറിച്ച് പരിശോധിച്ച് റിപ്പോർട്ട് നൽകുവാൻ തൃശൂർ പോലീസ് കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുള്ളതാണെന്നും.കംപ്ലീഷൻ സർട്ടിഫിക്കറ്റ് കരാർ കമ്പനിയ്ക്ക് കൈമാറിയോ എന്നതിനെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളതായും അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് അറിയിച്ചു.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/L79UsVxHOWcI1IAt7SPxtb


Share this News
error: Content is protected !!