ഓണക്കിറ്റുകൾ തയ്യാറാക്കൽ തകൃതി, മാവേലി സപ്ലൈകോ ജീവനക്കാർ തിരക്കിൽ

Share this News

പരിമിത സൗകര്യങ്ങളിൽ ഇരുന്ന് ഓണക്കിറ്റുകൾ തയ്യാറാക്കുന്ന സപ്ലൈകോ മാവേലി ജീവനക്കാർ

റിപ്പോർട്ട്: ബെന്നി വർഗ്ഗീസ്

നെന്മാറ : ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം റേഷൻകടകളിൽ കാർഡുകളുടെ നിറത്തിന് അനുസരിച്ച് ആരംഭിച്ചെങ്കിലും. ഓരോ പഞ്ചായത്തിലേക്കും വേണ്ടെ 5000 മുതൽ 15000 വരെ എണ്ണം റേഷൻ കാർഡുകളുടെ എണ്ണത്തിനനുസരിച്ച് കിറ്റുകൾ തയ്യാറാക്കുന്നത് അതാതു പഞ്ചായത്തുകളിലെ സപ്ലൈകോയുടെ കീഴിലുള്ള മാവേലി സ്റ്റോറുകളുടെ മേൽനോട്ടത്തിലാണ്. സഞ്ചി ഉൾപ്പെടെ 14 തരം വിഭവങ്ങളുമായാണ് ഇക്കുറി ഓണ കിറ്റുകൾ തയ്യാറാക്കുന്നത്. മുൻകൂട്ടി പാക്ക് ചെയ്തു വരുന്ന ചായപ്പൊടി, എണ്ണ, നെയ്യ്. തുടങ്ങിയവ ഒഴികെയുള്ള ബഹുഭൂരിപക്ഷം വിഭവങ്ങളും അതാതു മാവേലിസ്റ്റോറുകൾക്ക് കീഴിലുള്ള താൽക്കാലിക ജീവനക്കാരെ കൊണ്ടാണ് പാക്ക് ചെയ്തു തീർക്കുന്നത്. ഓരോ റേഷൻ കടകൾക്കും ആവശ്യമായ കിറ്റുകൾ പൂർണ്ണമായും മുൻകൂട്ടി തയ്യാറാക്കി സൂക്ഷിക്കാൻ കഴിയാത്തതിനാൽ പാക്ക് ചെയ്ത് ലഭിക്കുന്ന മുറയ്ക്ക് ഒരു റേഷൻ ഷോപ്പുകളിലേക്കും ആവശ്യമായ കിറ്റുകളുടെ എണ്ണത്തിന്റെ നിശ്ചിത
അനുപാതത്തിൽ മാത്രമേ ഇപ്പോൾ വിതരണം ചെയ്യാൻ കഴിയുന്നുള്ളൂ. ഇതിനായി സപ്ലൈകോ മാവേലി ജീവനക്കാർ രാവിലെയും വൈകീട്ടും അധിക സമയവും ഒഴിവു ദിവസങ്ങളിലും വിശ്രമമില്ലാതെ ജോലി ചെയ്താണ് കിറ്റുകൾ തയ്യാറാക്കുന്നത്. സർക്കാർ മുൻകൂട്ടി വിതരണ തീയതി നിശ്ചയിക്കുകയും എന്നാൽ കിറ്റിൽ ഉൾപ്പെടുത്തേണ്ട എല്ലാ വിഭവങ്ങളും മാവേലികളിൽ ആവശ്യമായ അളവിൽ എത്താത്തത്തതുമാണ് കിറ്റുകൾ തയ്യാറാക്കി നൽകുന്നതിൽ കാലതാമസം നേരിടുന്നതിന് കാരണം. അരി, പഞ്ചസാര, പയറുകൾ കടലകൾ എന്നിവ സ്റ്റോക്ക് ലഭിക്കുന്നുണ്ടെങ്കിലും മുൻകൂർ പാക്ക് ചെയ്തു വരുന്ന ചായപ്പൊടി, എണ്ണ, തുടങ്ങിയവയുടെ ലഭ്യത കുറവ് കിറ്റ് തയ്യാറാക്കുന്ന ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്നു. ഓരോ നിറങ്ങളിലുള്ള കാർഡുകൾക്കും നിശ്ചിത ദിവസങ്ങൾ നിശ്ചയിച്ചാണ് വിതരണം നടക്കുന്നതിനാൽ കിറ്റുകൾ എത്തിക്കേണ്ട റേഷൻകടയിൽ 200, 400, എന്നിങ്ങനെ പല ദിവസങ്ങളിലായാണ് കിറ്റുകൾ എത്തിക്കുന്നത്. ഓരോ പഞ്ചായത്തിലെയും ഓണക്കിറ്റുകൾ തയ്യാറാക്കുന്നത് സമീപത്തെ സ്കൂളുകളുടെയോ മാവേലി സൂപ്പർമാർക്കറ്റുകളുടെ സമീപത്ത് പ്രത്യേക കടമുറികളോ സ്ഥലങ്ങൾ തയ്യാറാക്കിയാണ് പരിമിത സൗകര്യങ്ങളിൽ ഇരുന്നാണ് ധാന്യങ്ങളും മറ്റും തൂക്കി സീൽ ചെയ്ത് പാക്കറ്റുകളിൽ നിറയ്ക്കുന്നത്. അതോടൊപ്പം മാവേലി സ്റ്റോറുകളിലൂടെ വിൽപ്പന നടത്തേണ്ടവയും പാക്കറ്റുകളിൽ തൂക്കി നിറക്കേണ്ട ജോലിയുമുണ്ട്.


Share this News
error: Content is protected !!