
കപ്പൂര്‍ പഞ്ചായത്തില്‍ ലോണ്‍/ ലൈസന്‍സ് സബ്‌സിഡി മേള നടന്നു .എന്റെ സംരംഭം നാടിന്റെ അഭിമാനം, സംരംഭക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാര്‍ വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കപ്പൂര്‍ ഗ്രാമപഞ്ചായത്തില്‍ ലോണ്‍/ലൈസന്‍സ് സബ്‌സിഡി മേള നടന്നു. കപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷറഫുദ്ദീന്‍ കളത്തില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി. ആമിന കുട്ടി അധ്യക്ഷയായി. ബാങ്കുകള്‍ എം. എസ്.എം.ഇ വിഭാഗത്തില്‍ നല്‍കിയ ലോണുകളുടെ എട്ട് സാങ്ഷന്‍ ലെറ്ററുകളും മൂന്ന് ഉദ്യം റെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും രണ്ട് ഫുഡ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റുകളും മേളയില്‍ വിതരണം ചെയ്തു. പുതിയ മൂന്ന് അപേക്ഷ ബാങ്ക് നേരിട്ട് സ്വീകരിച്ചു. കനറാ ബാങ്ക് മാനേജര്‍ ധനലക്ഷമി, കേരളാ ബാങ്ക് മാനേജര്‍ വിനോദ് കുമാര്‍ എന്നിവര്‍ സംരഭകര്‍ക്ക് ലോണ്‍ വിതരണം ചെയ്തു. വ്യവസായ വികസന ഓഫീസര്‍ പ്രതീഷ് വിഷയാവതരണം നടത്തി. തുടര്‍ന്ന് സംരംഭകരുടെ സംശയ നിവാരണം, ചര്‍ച്ചകള്‍ എന്നിവ നടന്നു.വികസന സ്ഥിരം സമിതി ചെയര്‍മാന്‍ പി. ജയന്‍, വാര്‍ഡ് മെമ്പര്‍മാരായ പി. ശിവന്‍, ജയലക്ഷമി, മുംതാസ്, ഷക്കീന, ഇന്റേണ്‍ കിഷോര്‍, പഞ്ചായത്ത് ഇന്റേണ്‍ രമ്യ, സി.ഡി.എസ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.