15-കാരിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ കേസിൽ 90 വയസ്സുകാരന് മൂന്നുവർഷം തടവും പിഴയും

Share this News

പാലക്കാട് കല്ലടികോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ മൂന്നുവർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. 90 വയസ്സുള്ള കരിമ്പ കോരാ കുര്യനെ പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷിച്ചത്. 15 വയസ്സുകാരിക്ക് നേരേ കോരാ കുര്യൻ ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കല്ലടിക്കോട് പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രതിയുടെ പ്രായം പരിഗണിച്ചാണ് ശിക്ഷ മൂന്നുവർഷമായി കുറച്ചതെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാർ ഹാജരായി.

പ്രദേശിക വാർത്ത whats app ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/G1uLEEl8YbwKr0iyGxE6HU


Share this News
error: Content is protected !!