കുതിരാൻ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കോവിഡ് മൂലം മുടങ്ങിയ പ്രതിഷ്ഠദിന ഉത്സവം ചടങ്ങിൽ ഒതുക്കി കുതിരാൻ മല ധർമ്മശാസ്താ ക്ഷേത്രം ഇതിലൂടെ ലാഭിച്ച പണം ഡയാലിസിസ് നടത്തിക്കൊണ്ടിരിക്കുന്നവർക് കൈമാറി.കുതിരാൻ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടു കൂടി പാണഞ്ചേയും സമീപ പഞ്ചായത്തുകളിലെ 15 ഡയാലിസിസ് രോഗികളെ കണ്ടെത്തിയാണ് സഹായധനം നൽകിയത്.
എട്ടു ദിവസത്തെ ചടങ്ങുകളായാണ് പ്രതിഷ്ഠാ ദിനം നടത്തിയത് നവംബർ 23ന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് കൊടിയേറ്റ് നടത്തി ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു.തിങ്കളാഴ്ച നടന്ന ആറാട്ടോടെ ചടങ്ങുകൾ അവസാനിച്ചു.
കഴിഞ്ഞ കൊറോണ കാലയളവിൽ വാണിയമ്പാറയിലും സമീപ പ്രദേശങ്ങളിലുമായി വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സഹായത്താൽ 2 രൂപ വിലമതിക്കുന്ന ഭക്ഷ്യ കിറ്റു കളുടെ സഹായം പാവപ്പെട്ട അർഹത പെട്ടവരെ സഹായിക്കാൻ കഴിഞ്ഞു.കൂടുതലും പലചരക്ക് പച്ചക്കറി അത്യാവശ്യ സാധനങ്ങൾ ആയിട്ടാണ് പലരും സ്പോൺസർ ചെയ്തത് അത് ചാരിറ്റബിൾ ട്രസ്റ്റ് വിവിധ വാർഡ് മെമ്പർ മാർ എന്നിവരുടെ അടുത്ത് ചോദിച്ച് അറിഞ്ഞാണ് രോഗികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സഹായം നൽകുന്നത് എന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.
ഈ പ്രവർത്തനം മറ്റു ദേവാലയങ്ങളും മാതൃക ആക്കിയാൽ ഒരു പരിധി വരെ രോഗത്തോട് മല്ലടിക്കുന്നവർക്ക് വലിയൊരു കൈതാങ്ങാവുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.