മാധ്യമപ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം നേമം കാരയ്ക്കാ മണ്ഡപത്തിനു സമീപമുണ്ടായ ബൈക്ക് അപകടത്തിലാണ് പ്രദീപ് മരിച്ചത്. ഒരേ ദിശയില്‍ നിന്നു വന്ന വാഹനം ഇടിച്ചായിരുന്നു അപകടം. അപകടശേഷം ഇടിച്ച വാഹനം നിര്‍ത്താതെ പോയി. ഇന്നു വൈകിട്ടു മൂന്നരയോടെയായിരുന്നു അപകടം.
പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം നാളെ ബന്ധുക്കൾക്കു വിട്ടുനൽകും.
കൈരളി ടിവി, മംഗളം ടിവി, ന്യൂസ് 18 കേരളം, മനോരമ തുടങ്ങി വിവിധ മാധ്യമങ്ങളിൽ എസ്.വി പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്.എൻ്റെ മുക്കം ന്യൂസ്. കൂടാതെ ചില ഓൺലൈൻ മാധ്യമങ്ങളിലും പ്രദീപ് ജോലി നോക്കിയിട്ടുണ്ട്. അധികാര വർഗ്ഗത്തിനെതിരെ ശക്തമായി പോരാടിയ പ്രദീപിന്റെ മരണം വെറും ഒരു അപകടം അല്ല എന്നതാണ് സോഷ്യൽ മീഡിയയും മാധ്യമ പ്രവർത്തകരും ചർച്ച ചെയ്യുന്നത് അപകടം ഉണ്ടായത് ടിപ്പർ ലോറിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട് ടിപ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു.