
സമ്മതിദാനവകാശം കൂടുതല്‍ തവണ വിനിയോഗിച്ച വയോജനങ്ങളെ ജില്ലാ കലക്ടര്‍ ആദരിച്ചു
ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കൂടുതല്‍ തവണ സമ്മതിദാനാവകാശം വിനിയോഗിച്ച മുതിര്‍ന്ന വയോജനങ്ങളെ ജില്ലാ കലക്ടറുടെ ചേംബറില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ആദരിച്ചു. പൊന്നാടയണിച്ചാണ് ഇവരെ ആദരിച്ചത്.

രാജ്യത്ത് 1951-52 ല്‍ വോട്ടിംഗ് ആരംഭിച്ചത് മുതല്‍ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന വടക്കുമുറി മണലി ബൈപാസിലെ പി.ജെ.ജോസഫ്, ചന്ദ്രനഗറിലെ അഹമ്മദ് ഷാ എന്നിവരെയാണ് ആദരിച്ചത്. സ്ഥാനാര്‍ത്ഥികളുടെ മൂല്യം നോക്കിയാണ് തങ്ങള്‍ വോട്ട് ചെയ്തതെന്നും പുതുതലമുറ വ്യക്തമായ കാഴ്ചപ്പാടുള്ളവരാണെന്നും വോട്ടവകാശത്തിന്റെ മൂല്യം അവര്‍ക്ക് നന്നായി അറിയാമെന്നും ഇരുവരും പറഞ്ഞു. യുവതലമുറയുടെ പുരോഗമന കാഴ്ചപ്പാടും പരിശ്രമവുമാണ് രാജ്യത്തിന്റെ സമ്പത്തെന്നും അവര്‍ പറഞ്ഞു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ കെ. മധു, ജില്ലാ ഇലക്ഷന്‍ അസിസ്റ്റന്റ് പി.എ ടോംസ്, ജില്ലാ ഇലക്ഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ ക്ലിക്ക് ചെയ്യുക 👇🏻
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR
