ഒരുമയുടെ പൊൻ നൂലുമായി ജി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ

Share this News

ഒരുമയുടെ പൊൻ നൂലുമായി ജി.എൽ.പി.എസ് പ്ലാച്ചിക്കുളമ്പ് വിദ്യാർത്ഥികൾ

ഇന്ത്യൻജനതയെ സഹനസമരത്തിലൂടെയു അഹിംസ മാർഗത്തിലൂടെയും സ്വാതന്ത്രത്തിലേക്കു നയിച്ച മഹാത്മാവിന്റെ 153-ാം ജൻമദിനമായ ഇന്ന്. ചർക്കയിൽ നൂൽ നൂറ്റ് സ്വയം വസ്ത്രങ്ങളുണ്ടാക്കുന്നതു വഴിയും ശുചീകരണ പ്രവർത്തനങ്ങൾ അവനവൻ തന്നെ ചെയ്യുന്നതു വഴിയും സ്വയം പര്യാപ്തത എന്ന ആശയവും തൊഴിലിന്റെ മഹത്വവുമാണ് അദ്ദേഹം പകർന്നു നൽകുന്നതിനായി. ഈ സുദിനത്തിൽ ചർക്കയിൽ നെയ്തെടുത്ത 1000 മീറ്റർ നീളമുള്ള പരുത്തി നൂലേന്തി വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ഒരുമയുടെ പൊൻനൂൽ എന്ന പദയാത്ര നടത്തി. രണ്ടാം ക്ലാസ് വിദ്യാർത്ഥി ഫർഷാൻ. F ബാപ്പുജിയെ അനുസ്മരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും സ്കൂൾ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി. മറിയക്കുട്ടി ജോർജ് ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം നൽകി. പദയാത്രയിൽ ഉടനീളം ഗാന്ധി സ്മൃതി ഗാനങ്ങൾ കുട്ടികൾ ആലപിച്ചു. പ്രധാന അധ്യാപകൻ ശ്രീ. സുനിൽ മാസ്റ്റർ, സുമിബ ടീച്ചർ, പി.ടി.എ പ്രസിഡന്റ് ജംഷീറ എന്നിവർ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR


Share this News
error: Content is protected !!