
ചിറ്റിലഞ്ചേരി എംഎൻകെഎം സ്ക്കൂളിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഗാന്ധി അനുസ്മരണ യോഗവും ശുചീകരണവും നടത്തി
ചിറ്റിലഞ്ചേരി MNKM ഹയർസെക്കണ്ടറി സ്ക്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഒക്ടോബർ 1,2 തീയതികളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഒക്ടോബർ ഒന്നിന് ഡിസ്ട്രിക്റ്റ് ലീഗൽ സർവ്വീസ് അതോറിറ്റി പാലക്കാടും പ്ലാറ്റിനം ജൂബിലി സെലിബ്രേഷൻ കമ്മറ്റിയും ചേർന്ന് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ പ്രകൃതി സംരക്ഷണവും പരിസ്ഥിതിയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പാലക്കാട് അഡീഷണൽ ജില്ലാ ജഡ്ജി ജയവന്ത് ഉദ്ഘാടനം ചെയ്തു. സെമിനാറിൽ അഡ്വ. വിജയ, കേരള സംസ്ഥാന പൊള്ള്യൂഷൻ കണ്ട്രോൾ ബോർഡിലെ എഞ്ചിനീയർ കൃഷ്ണൻ.എം.എൻ എന്നിവർ ക്ലാസ്സ് എടുത്തു. ഡോ.വി.കൃഷ്ണകുമാറിന്റെ അധ്യക്ഷതയിൽ പി.ടി.എ. പ്രസിഡന്റ് കെ.ഗംഗാധരൻ സ്വാഗതവും എം.അരവിന്ദ് നന്ദിയും പറഞ്ഞു.

ഗാന്ധി ജയന്തി ദിനാഘോഷം റിട്ട. അധ്യാപകൻ നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.ഗംഗാധരൻ അധ്യക്ഷനായ ചടങ്ങിൽ ചീഫ് ജസ്റ്റിസ് എം.എൻ.കൃഷ്ണൻ, സ്ക്കൂൾ മാനേജർ എം.എൻ.ബാലസുബ്രഹ്മണ്യൻ, പി.ടി.എ. വൈസ് പ്രസിഡന്റ് ധനലക്ഷ്മി എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ എം.അരവിന്ദ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.രതീഷ് നന്ദിയും പറഞ്ഞു. വിവിധ സന്നദ്ധ സേവന സംഘടനകളായ എൻ.സി.സി., ജെ.ആർ.സി., സ്കൗട്ട്സ്, എൻ.എസ്സ്.എസ്സ്. വളൺറ്റിയേർസ് നടത്തിയ നഗര ശുചീകരണം നാട്ടുകാരുടേയും ഓട്ടോറിക്ഷാ തൊഴിലാളികളുടേയും സഹകരണത്തിൽ ശ്രദ്ധേയമായി.



പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FmAcmg0OPAs6xcBrpOswgR
