മംഗലംഡാം പറശ്ശേരി ചപ്പാത്തി പാലത്തിനു സമീപം പറശ്ശേരി സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Share this News

മംഗലംഡാം പറശ്ശേരി ചപ്പാത്തി പാലത്തിനു സമീപം പറശ്ശേരി സ്വദേശിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

മംഗലംഡാം പറശ്ശേരി ചപ്പാത്തി പാലത്തിനു സമീപം ദുരൂഹസാഹചര്യത്തിൽ മരണപെട്ട നിലയിൽ പറശ്ശേരി പരേതനായ വേലായുധന്റെ മകൻ വാസു (52)നെ കണ്ടെത്തി. ഇന്നലെ മുതൽ വാസുവിനെ കാണ്മാനില്ലെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. അന്വേഷണത്തിനൊടുവിൽ ഭാര്യയും, മക്കളുമാണ് ഇന്ന് രാവിലെ മരിച്ചു കിടക്കുന്ന വാസുവിനെ കാണുന്നത്.
ഉടനെ തന്നെ മംഗലംഡാം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും, പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. മൃതദേഹം തുടർ നടപടികൾക്കായി ആലത്തൂർ താലൂക്ക് ആശുപത്രിയിലോട്ട് കൊണ്ടുപോയി. സംഭവത്തെക്കുറിച്ച് മംഗലംഡം പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു

Vadakkenchery Updation പ്രാദേശിക വാർത്ത whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/BUyvidUX70J1BxvRRWlnV6


Share this News
error: Content is protected !!