
വടക്കഞ്ചേരി ദേശീയപാതയിൽ അഞ്ചുമൂർത്തിമംഗലത്ത് ഒമ്പതു പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിൽ ടൂറിസ്റ്റ് ബസ് ഡ്രൈവർ ജോമോൻ പത്രോസിനെതിരേ മനപ്പൂർവമുള്ള നരഹത്യയ്ക്ക് പോലീസ് കേസെടുത്തു. ബസ്സുടമ കോട്ടയം പാമ്പാടി പാങ്ങാട് തെക്കേമറ്റം വീട്ടിൽ എസ്.അരുണിനെ (30) പ്രേരണക്കുറ്റം ചുമത്തിയും പോലീസ് അറസ്റ്റുചെയ്തു.ബസ് ഡ്രൈവർ പെരു പടവം പൂക്കോട്ടിൽ വീട്ടിൽ ജോമോൻ പത്രോസിനെതിരേയാണ് ജാമ്യമില്ലാവകുപ്പുപ്രകാരം കേസെടുത്തത്. ഇയാൾ മുമ്പും അതിവേഗത്തിലും അപകടകരമായ രീതിയിലും വാഹനമോടി ച്ചിരുന്നതായി കണ്ടെത്തി ബസ്സുടമ യിട്ടുണ്ട്. മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തസാംപിൾ കാക്കനാട്ടെ ലാബിലേക്ക് പരിശോധനയ്ക്കയച്ചു. മൂന്നുമാസത്തിനിടെ 19 തവണയും അപകടദിവസവും ബസ് അതിവേഗത്തിൽ സഞ്ചരിച്ചിരുന്നതായി ബസ്സുടമയ്ക്ക് സന്ദേശം പോയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രേരണക്കുറ്റത്തിന് കേസെടുത്തിട്ടുള്ളത്.ജോമോനെ സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ സഹായം നൽകിയതിനുള്ള വകുപ്പും ചേർത്താണ് ബസ്സുടമ അരുൺ ന് എതിരേകേസെടുത്തിട്ടുള്ളത്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്ന തടക്കമുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് മോട്ടോർവാ ഹനവകുപ്പധികൃതർ വ്യക്തമാക്കി.

പ്രാദേശിക വാർത്ത Whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/BUyvidUX70J1BxvRRWlnV6

