കുതിരാനിൽ ഇന്ന് കാലത്ത് അപകടത്തിൽ മരിച്ച രണ്ടു പേർ കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശികളായ വിജീഷ് നിഖിൽ എന്നിവരാണ് മരണമടഞ്ഞത്

Share this News

കുതിരാൻ അപകടം

മരിച്ച രണ്ടുപേരെ തിരിച്ചറിഞ്ഞു കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശികളായ വിജീഷ്, നിഖിൽ എന്നിവരാണ് മരണമടഞ്ഞത്

വിജീഷ്
നിഖിൽ

ഇന്ന് രാവിലെ കുതിരാനിൽ 10 വാഹന ങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച മൂന്നു പേരിൽ രണ്ടു പേർ സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നവരാണ് . ലോറി ചെന്ന് ഇടിച്ച കാറിലെ യാത്രക്കാരനാണ് മരിച്ച മൂന്നാമത്തെ ആൾ . പാലക്കാടു ഭാഗത്തുനിന്നും വരികയായിരുന്ന ചരക്കുലോറിയാണ് കുതിരാനിൽ വൻ അപകടത്തിനിടയാക്കിയത് . അപകടത്തിൽ പെട്ട വാഹനങ്ങളെല്ലാം തന്നെ പാലക്കാട് ഭാഗത്തുനിന്ന് വരികയായിരുന്നു . ദേശീയപാതയിൽ കുതിരാൻ ഇറക്കം ഇറങ്ങിക്കൊണ്ടിരിക്കെ വഴുക്കുംപാറ കുരിശു പള്ളിയുടെ സമീപത്തുവെച്ചാണ് അപകടമുണ്ടായത് . നിയന്ത്രണം വിട്ട ചരക്കുലോറി മുന്നിൽ പോവുകയായിരുന്ന സ്കൂട്ടറിന് മീതെയും രണ്ട് കാറുകളുടെയും മുകളിലൂടെ പാഞ്ഞു കയറുകയായിരുന്നു. സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു പേർ തൽക്ഷണം മരിച്ചു .കണ്ണമ്പ്ര മഞ്ഞപ്ര സ്വദേശികളായ
വിജീഷ്, നിഖിൽ എന്നിവരാണ്
മരണമടഞ്ഞത് തുടർന്ന് മുന്നിൽ പോവുകയായിരുന്ന ടെമ്പോ ട്രാവലറിൽ ഇടിച്ച ലോറി രണ്ട് പിക്കപ്പ് വാനുകളെയും ഇടിച്ചിട്ട് കാറിന് മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു . കാറിൽ ഉണ്ടായിരുന്നവരിൽ ഒരാൾ അപ്പോൾ തന്നെ മരിച്ചു . രണ്ടു പേരുടെ നില അതീവ ഗുരുതരമാണ് . ഹൈവേ പോലീസിന്റെയും പീച്ചി പോലീസിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാ പ്രവർത്തന നടത്തുകയും പരുക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്തു . ഗുരുവായൂരിലേക്ക് കുട്ടിയുടെ ചോറൂണിന് പോകുകയായിരുന്നവരാണ് ട്രാവലറിൽ ഉണ്ടായിരുന്നത്.ഇവർക്ക് കാര്യമായ പരിക്കുകളില്ല

ആദിത്യ ഐ പി എസ് സംഭവ സ്ഥലം സന്ദർശിക്കുന്നു.
വാഹനത്തിന്റെ ഉള്ളിൽ നിന്നും ആളുകളെ എടുക്കുന്നു.
JCB ഉപയോഗിച്ച് കാറുകൾ മാറ്റുന്നു.

Share this News
error: Content is protected !!