ആലത്തൂർ Dysp കെ.എം.ദേവസ്യയ്ക്ക് ക്രമസമാധാനത്തിനുള്ള ബാഡ്ജ് ഓഫ് ഓണര്‍

ആലത്തൂര്‍: കുറ്റാന്വേഷണ മികവിനും, ക്രമസമാധാന പാലനത്തിനുമുള്ള മികച്ച സേവനത്തിനുള്ള ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണര്‍ പുരസ്‌കാരം ആലത്തൂര്‍ ഡി.വൈ.എസ്.പി. കെ.എം.ദേവസ്യയ്ക്ക്. 2019 ലെ മികച്ച ക്രമസമാധാന പാലന ഡ്യൂട്ടിയില്‍ പോലീസ് സേനയുടെ മികവുയര്‍ത്തിയതിനാണ് ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണറിന് കെ.എം.ദേവസ്യ അര്‍ഹമായത്.
രാഹുല്‍ഗാന്ധി മത്സരിച്ച 2019 ലെ ലോക സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ സുരക്ഷിതമായി തിരഞ്ഞെടുപ്പ് സാഹചര്യമൊരുക്കുന്നതിനുള്ള ചുമതയുണ്ടായിരുന്നു. ഇക്കാലത്ത് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായി മാവോയിസ്റ്റ് റെയ്ഡുകളും, മാനന്തവാടി, കല്‍പ്പറ്റ ഭാഗങ്ങളില്‍ പോലീസ് സുരക്ഷയൊരുക്കാനും നേതൃത്വം നല്‍കി. വാളയാറിലെ പെണ്‍കുട്ടികളുടെ കേസ് വിധിയെ തുടര്‍ന്ന് ക്രമസമാധാനപരിപാലന ചുമതലയും, വയനാട്ടിലെ വള്ളിയൂര്‍ക്കാവ് ഉത്സവം, തൃശൂര്‍ പൂരം, ശബരിമല ഡ്യൂട്ടിയിലും, നെല്ലിയാമ്പതി സന്ദര്‍ശനത്തിനെത്തിയ രണ്ടുയുവാക്കള്‍ 3200 അടി താഴ്ച്ചയിലുള്ള കൊക്കയിലേക്ക് വീണപ്പോള്‍ രാത്രി തന്നെ വനം, ഫയര്‍ഫോഴ്സ്, പോലീസ് എന്നിവയുടെ നേതൃത്വത്തില്‍ നെല്ലിയാമ്പതി മലയില്‍ പരിശോധന നടത്തി പരിക്കുപറ്റിയാളെ രക്ഷിക്കാനും ദേവസ്യ നേതൃത്വം നല്‍കി.
സംസ്ഥാനത്തെ ഞെട്ടിച്ച കുഴല്‍മന്ദം തേങ്കുറിശ്ശി ദുരഭിമാന കൊല നടത്തിയതില്‍ പ്രതികളെ മണിക്കൂറുകള്‍ക്കകം പിടികൂടാനും ഇദ്ദേഹത്തിനായി. 28 വര്‍ഷത്തെ സേവന കാലയളവില്‍ മുഖ്യമന്ത്രിയുടെ മെഡലും, മികച്ച കുറ്റാന്വേഷണത്തിനുള്ള ബാഡ്ജ് ഓഫ് ഓണറും, കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ യൂണിയന്‍ ഹോം മിനിസ്റ്റേഴ്സ അവാര്‍ഡ് ഫോര്‍ ഇന്‍വസ്റ്റിഗേഷന്‍ എക്സലന്‍സ് പുരസ്‌കാരമുളള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ദേവസ്യയെ തേടിയെത്തിയിട്ടുണ്ട്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് കെ.എം.ദേവസ്യ. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: ദീപു, ദീപ്തി, ദിവ്യ. മരുമക്കള്‍: ജിതിന്‍, അനുമോള്‍.
കടപ്പാട് ബെന്നി വര്‍ഗീസ്