
കുതിരാനിലെ അപകട ദുരിതയാത്രയ്ക്കു അറുതി വരുത്തുക എന്ന മുദ്രാവാക്യവുമായി കുതിരാൻ ജനകീയ പ്രതിഷേധ കൂട്ടായ്മ പ്രതിഷേധം നടത്തി

കുതിരാൻ ജനകീയ കൂട്ടായ്മയുടെ പേരിൽ നിരന്തരം ലോറികൾ മറിഞ്ഞ പ്രദേശത്താണ് പ്രതിഷേധിച്ചത്.
🔴 കുതിരാൻ മേഖലയിൽ പ്രവേശിക്കുന്ന എല്ലാ വാഹനങ്ങൾക്കും വേഗത നിയന്ത്രണം ഏർപ്പെടുത്തുക
🔴 കുതിരാനിലൂടെ അമിത വേഗത്തിലും അപകടമാവിധം വാഹനം ഓടിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുക
🔴 സ്പീഡ് നിയന്ത്രണ ക്യാമറകൾ സ്ഥാപിക്കുക
🔴 സൂചനാ ബോർഡുകളും സുരക്ഷ വേലികളും ഉടൻ സ്ഥാപിക്കുക
🔴 കുതിരാനിലെ 2.5km ദൂരം ഓവർ ടേക്കിങ് പൂർണമായും നിരോധിക്കുക
🔴 ഗതാഗത കുരുക്ക് ഉള്ളപ്പോൾ ലൈൻ ട്രാഫിക് പാലിക്കാതെ
ഓപ്പോസിറ്റ് ട്രാക്കിൽ കൂടി കുത്തി കയറ്റി കുരുക്ക് രൂക്ഷം ആക്കുന്നവർക്ക് എതിരെയും നടപടി എടുക്കുക
🔴 മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനം ഓടിക്കുന്നവർക്ക് എതിരെ കർശന നടപടി എടുക്കുക
🔴 നിലവിലെ റോഡ് വീതി കൂട്ടുക
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രതിഷേധം നടത്തിയത്
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ടാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്
ജനകീയ കൂട്ടായ്മ ചെയർമാൻ രാഹുൽ NC, കൺവീനർ ഐ.വി.സാംജി, ജേ .കൺവീനർ ലിമോ ഇരട്ടിയാനിക്കൽ ,സജി JPS, ജോയ് പൂവ്വത്തിങ്കൽ, ലിമോദ് ഇരട്ടിയാനിക്കൽ, ബൈജു എല്ലാട്ട്, ശാന്താ PK, സുജീഷ്
എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്


ആംബുലൻസ് അസോസിയേഷനെ പ്രതിനിധീകരിച്ച് സുരേഷ് പുളിക്കൽ കണ്ണമ്പ്ര, വടക്കൻഞ്ചേരി ജനകീയ വേദി ഭാരവാഹി ബോബൻ ജോർജ് വടക്കൻഞ്ചേരി ,KS കുട്ടി മടക്കത്തറ, ജോസ് മുതുകാട്ടിൽ ,ബിജോയ് അപകടത്തിൽ മരിച്ച യുവാക്കളുടെ സുഹൃത്തുക്കളും നിരവധി പൊതുപ്രവർത്തകരും പങ്കെടുത്തു.




