പാലക്കാട് വൻ സ്പിരിറ്റ് വേട്ട; 2200 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്നു പിടികൂടി

Share this News

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; 2200 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ചേർന്നു പിടികൂടി

പാലക്കാട്‌ കൊഴിഞ്ഞാപ്പാറ ആലമ്പാടിയില്‍ 2200 ലിറ്റർ സ്പിരിറ്റ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും പാലക്കാട്‌ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും ചേർന്നു പിടികൂടി. ബൊലെറോ പിക് അപ്പിൽ നീല പ്ലാസ്റ്റിക് കണ്ടയിനറുകളിൽ നിറച്ചു കടത്തിക്കൊണ്ട് വന്ന സ്പിരിറ്റ് ആണ് പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ സ്‌ക്വാഡ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് വലിയ അളവിലുള്ള സ്പിരിറ്റ് പിടികൂടാനായത് .

കോട്ടയം സ്വദേശിയായ അനീഷ് ജോസഫ് (36), കൊല്ലം സ്വദേശികളായ സഞ്ജയ്‌ (46), സുവി പ്ലാസിഡ് (49), തിരുവനന്തപുരം സ്വദേശി സുനിൽ (46) എന്നിവരെ അറസ്റ്റ് ചെയ്തു. സ്പിരിറ്റ്‌ കൊണ്ട് വന്ന ബൊലേറോ പിക്ക് അപ്പ്‌ വാഹനവും പ്രതികൾ സഞ്ചരിച്ചു വന്ന കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട് .

സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണ കുമാർ, എക്സൈസ് ഇൻസ്‌പെക്ടമാരായ റ്റി.ആർ.മുകേഷ് കുമാർ, എസ്. മധുസൂദ്ദനൻ നായർ, കെ.ആർ അജിത്ത്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡി. എസ്.മനോജ്‌, പ്രിവന്റീവ് ഓഫീസർ ടി.ജെ.അരുൺ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.മുഹമ്മദലി, പി.സുബിൻ, ആർ രാജേഷ്, എം.എം അരുൺകുമാർ, ബസന്ത് കുമാർ,രജിത്, ശരവണൻ.പി, പ്രശാന്ത് പി, ഡ്രൈവർമാരായ കെ.രാജീവ്‌,വിനോജ് ഖാൻ, പ്രദീപ് തുടങ്ങിയവർ ഉണ്ടായിരുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!