
കണ്ണമ്പ്ര വാണിയമ്പാറ റോഡിൽ അമിതഭാരം കയറ്റി അമിതവേഗത്തിൽ പാഞ്ഞ വാഹനങ്ങൾ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞിട്ടു. പന്നിയങ്കരയിലെ ടോൾ ഒഴിവാക്കി വാണിയമ്പാറ വഴി തൃശൂർ ഭാഗത്തേക്ക് കല്ലും മണ്ണും പാറമണലും ഉൾപ്പെടെ കടത്തിക്കൊണ്ടുപോകുന്നു പോലീസ് പരിശോധനയും വല്ലപ്പോഴുമേയുള്ളൂ. പകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ പോകുന്നത് മൂലം റോഡും തകർന്നു. ഇതോടെയാണ് പ്രതിഷേധവുമായി നാട്ടുകാർ ഇറങ്ങിയത്. റോഡിലെ കേബിളുകൾ മുറിച്ചിട്ടും പൈപ്പുകൾ പൊട്ടിച്ചും വാഹനങ്ങൾ പോകുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇരുപത് കോടി മുടക്കി നിർമിച്ച ഇരട്ടക്കുളം വാണിയമ്പാറ റോഡ് ഒരു വർഷമാകുമ്പോഴേക്കും പല ഭാഗവും തകർന്ന നിലയിലാണ്. എന്നാൽ റോഡിന്റെ നിർമ്മാണം വളരെ മോശപ്പെട്ട രീതിയിൽ ആയതിനാലാണ് ഇത്ര പെട്ടെന്ന് ടാറിംഗ് പോകുന്നതെന്നും ഒരു വിഭാഗം ആളുകൾ പറയുന്നുണ്ട്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

