
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ദുരന്ത നിവാരണത്തില്‍ ബോധവത്ക്കരണ പരിശീലനം നല്‍കി. വ്യത്യസ്ത ദുരന്തങ്ങള്‍ സംബന്ധിച്ച് പൊതു അവബോധം-ദുരന്ത സാധ്യതാ മുന്നറിയിപ്പുകള്‍, മറ്റ് ദുരന്ത ലഘൂകരണ സാധ്യതകള്‍ എന്നീ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. ദുരന്ത നിവാരണത്തിന് അടിയന്തിരമായി സ്വീകരിക്കേണ്ട നടപടികള്‍, ദുരന്ത സാധ്യത മേഖലകളിലെ മാറ്റിപാര്‍പ്പിക്കല്‍, മറ്റ് അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഏല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പറഞ്ഞു.

മാറി വരുന്ന കാലാവസ്ഥയില്‍ സംഭവിക്കുന്ന ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ദുരന്ത മുന്നറിയിപ്പുകള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര ദുരന്ത ലഘൂകരണ സന്ദേശം. മുന്നറിയിപ്പുകള്‍ ജനങ്ങളിലെത്തിച്ച് ദുരന്ത കാരണത്താല്‍ ഉണ്ടാകുന്ന നഷ്ടത്തിന്റെ കണക്ക് കുറക്കുകയാണ് ലക്ഷ്യം.

ദുരന്ത സമയത്ത് വകുപ്പുകള്‍ കൃത്യതയോടെ സേവനം ചെയ്യണമെന്നും ഓഫീസ് തലത്തില്‍ ദുരന്ത നിവാരണ പദ്ധതികള്‍ തയ്യാറാക്കണമെന്നും പരിശീലന ക്ലാസിന് നേതൃത്വം നല്‍കി മംഗലം ഡാം വില്ലേജ് ഓഫീസര്‍ സിജി എം. തങ്കച്ചന്‍ വ്യക്തമാക്കി. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ഹുസൂര്‍ ശിരസ്തദാര്‍ ടി. രാജേന്ദ്രന്‍പിള്ള, ജൂനിയര്‍ സൂപ്രണ്ട്(ജെ. സെക്ഷന്‍) എം.എം അക്ബര്‍, വിവിധ വകുപ്പ്തല ജില്ലാ മേധാവികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KaxkVnGzO807JiH65XjrDq

