ലഹരി ഉപഭോഗം – സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ്, എക്സൈസ് പരിശോധന കർശനമാക്കാൻ മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശം

Share this News

ലഹരി ഉപഭോഗം – സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ്, എക്സൈസ് പരിശോധന കർശനമാക്കാൻ മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശം

ലഹരി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ്, എക്സൈസസ് പരിശോധന ശക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സ്കൂളുകളുമായി ബന്ധമില്ലാത്തവർ സ്കൂളുകളിൽ പ്രവേശിക്കരുത്. ജില്ലാ കലകടറുടെ ചേംമ്പറിൽ ചേർന്ന ജില്ലാതല ലഹരി വിരുദ്ധ സമിതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി .



ഒക്ടോബർ 16ന് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാർഡ് തല ജനജാഗ്രത സദസ്സിൽ എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിക്കാൻ തദ്ദേശസ്വയംഭരണ അധ്യക്ഷൻമാർക്ക് മന്ത്രി നിർദേശം നൽകി.എല്ലാ സ്കൂളുകളിലും രക്ഷിതാക്കൾക്കായി ബോധവത്കരണ യോഗങ്ങൾ 22ന് നടക്കും. ഇതുവരെ രക്ഷിതാക്കൾക്കായി ബോധവത്കരണ യോഗം നടത്താത്ത സ്കൂളുകളിലാണ് 22 ന് യോഗം നടത്തുന്നത്. സ്കൂളുകളുടെ പരിസരത്തുള്ള കടകളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കാനും യോഗത്തിൽ മന്ത്രി നിർദേശം നൽകി. ജില്ലാതല ലഹരിവിരുദ്ധ സമിതിയിൽ റസിഡന്റ് അസോസിയേഷൻ പ്രതിനിധികൾ , നെഹ്റു യുവ കേന്ദ്ര, യൂത്ത് വെൽഫെയർ ബോർഡ്, സ്പോർട്സ് കൗൺസിൽ, ലൈബ്രറി കൗൺസിൽ , ട്രേഡ് യൂണിയൻ , വ്യാപാര വ്യവസായ സമിതി പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തി സമിതി കൂടുതൽ വിപുലപ്പെടുത്താനും യോഗത്തിൽ മന്ത്രി നിർദ്ദേശിച്ചു.



കൂടാതെ അതിഥി തൊഴിലാളികൾക്കും എല്ലാ വിഭാഗം തൊഴിലാളികൾക്കും ട്രേഡ് യൂണിയൻ പ്രതിനിധികൾക്കിടയിലും ബോധവത്ക്കരണം വിപുലപെടുത്താനും മന്ത്രിയുടെ നിർദ്ദേശമുണ്ട്. എല്ലാ ആരാധനാലയങ്ങളിലും ഇതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകണമെന്നും മന്ത്രി പറഞ്ഞു.ലഹരി കച്ചവടങ്ങൾ, കൈമാറ്റങ്ങൾ എന്നിവ പോലീസിനെയും എക്സൈസിനെയും അറിയിക്കുന്നതിനുള്ള നമ്പറുകൾ വകുപ്പ് തലത്തിൽ ഉൾപ്പടെ ചെയ്യുന്ന ലഹരി വിരുദ്ധ പ്രചരണങ്ങളിൽ എല്ലാം തന്നെ പരസ്യപ്പെടുത്താനും നിർദ്ദേശിച്ചു.ലഹരി വിരുദ്ധ ആശയങ്ങൾ മുൻ നിർത്തി 24ന് എല്ലാ വീടുകളിലും 25ന് വ്യാപാര – വ്യവസായ സ്ഥാപനങ്ങളിലും ദീപം തെളിയിക്കും.



28ന് തദ്ദേശസ്ഥാപനതലത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിക്കും. 30ന് വിളംബര ജാഥയും നവംബർ ഒന്നിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ആളുകളെയും പങ്കെടുപ്പിച്ച് കൊണ്ട് ലഹരിവിരുദ്ധ ശൃംഖലയും സംഘടിപ്പിക്കും. ഇതിന് മുൻമ്പായി എല്ലാ പഞ്ചായത്തുകളിലും പഞ്ചായത്ത് വാർഡ്തല സമിതികൾ ചേരാനും കുടുംബശ്രീ മുഖേന നടത്തുന്ന ബോധവത്ക്കരണ പരിപാടികൾ ശക്തി പെടുത്താനും മന്ത്രി യോഗത്തിൽ നിർദേശം നൽകി.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനു മോൾ, എം.എൽ.എ.മാരായ പി.പി. സുമോദ്, അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടർ മൃൺമയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ. വിശ്വാ നാഥൻ , തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷൻമാർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങി വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!