ആഗോള കൈകഴുകല്‍ ദിനാചരണംജില്ലാ തല ഉദ്ഘാടനം നടന്നു

Share this News

ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ആഗോള കൈകഴുകല്‍ ദിനാചരണം ജില്ലാതല ഉദ്ഘാടനം പാലക്കാട് ഗവ. മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാലക്കാട് നഗരസഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ് നിര്‍വഹിച്ചു. ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി അഭിജിത്ത് അധ്യക്ഷനായി. പാലക്കാട് ഗവ. മെഡിക്കല്‍ കോളെജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ ഡോ. ടി.എസ് റോഷ്‌നി കൈകഴുകലിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലാസെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് കൈകഴുകല്‍ രീതികള്‍ പരിചയപ്പെടുത്തി. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗവ. മോയന്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രധാനധ്യാപകന്‍ എസ്. സുജിത്ത്, ജില്ലാ ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ എ. ഷരീഫ്, ശുചിത്വമിഷന്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ജെ. ശ്രാവണ്‍, ടീച്ചര്‍ ഇന്‍-ചാര്‍ജ് ദൃശ്യ എന്നിവര്‍ സംസാരിച്ചു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻

https://chat.whatsapp.com/KaxkVnGzO807JiH65XjrDq


Share this News
error: Content is protected !!