
ആധാര്‍ വിവരങ്ങള്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിക്കുന്ന ഫോറം. 6 ബി രജിസ്‌ട്രേഷന്റെയും 17 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് മുന്‍കൂറായി അപേക്ഷ നല്‍കുന്നതിന്റെയും പ്രചാരണത്തോടനുബന്ധിച്ച് ജില്ലയിലെ സ്വീപ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ല തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മെഗാ ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. ഗവ. വിക്‌ടോറിയ കോളെജില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
17, 18 പ്രായമായവര്‍ക്കും 18 ന് മുകളില്‍ പ്രായമുള്ളവര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമായാണ് മത്സരം സംഘടിപ്പിച്ചത്. മൂന്നു വിഭാഗങ്ങളിലുമായി നൂറോളം പേർ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് ജില്ലാ കലക്ടർ ക്യാഷ് അവാർഡും പ്രശംസാപത്രവും നല്‍കി. ജില്ലാ ചെസ് അസോസിയേഷൻ വൈസ് പ്രസിഡന്റ് പി.ജി മുരളീധരൻ, വേണുഗോപാൽ എന്നിവർ ചീഫ് ആർബിറ്റർമാരായി മത്സരത്തിന് മേൽനോട്ടം വഹിച്ചു.
പരിപാടിയോടനുബന്ധിച്ച് ജില്ലയില്‍ ആധാര്‍ വിവരങ്ങള്‍ നൂറു ശതമാനം പൂര്‍ത്തീകരിച്ച 12 നിയോജകമണ്ഡലങ്ങളിലെയും
ആദ്യ മൂന്നു സ്ഥാനക്കാരായ ബി.എല്‍.ഒമാരെ ആദരിച്ചു.
പരിപാടിയിൽ അസിസ്റ്റന്റ് കലക്ടർ ഡി. രഞ്ജിത്ത്, വിക്ടോറിയ കോളെജ് പ്രിൻസിപ്പാൾ ഡോ. ശ്രീനിവാസൻ , തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കെ. മധു, ജില്ലാ തെരഞ്ഞെടുപ്പ് അസിസ്റ്റന്റ് പി.എ ടോംസ്, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
