Share this News

സിഐടിയു പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് സിഐടിയു ജില്ലാ സെക്രട്ടറി ഹംസ ഉദ്ഘാടനം ചെയ്തു.22,23,24 തീയ്യതികളിൽ മണ്ണാർക്കാട് വെച്ചാണ് സിഐടിയു പാലക്കാട് ജില്ലാ സമ്മേളനം നടക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനുമോൾ മുഖ്യാഥിതിയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോക്ടർ എ നാസർ, ഡോക്ടർ രാധിക, ഡോക്ടർ ബിന്ദു തുടങ്ങിയവർ സംസാരിക്കുന്നു. യൂണിയൻ ജില്ലാ സെക്രട്ടറി പ്രസാദ് സ്വാഗതവും, പ്രസിഡന്റ് കെ രാജേഷ് മംഗലം അദ്ധ്യക്ഷനായി. ട്രഷറർ സുകന്യ നന്ദി പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/FS87xJx1QXmAzTHWM1ufMO

Share this News