
യാതൊരു സെക്യൂരിറ്റി/ ജാമ്യ വ്യവസ്ഥയും ഇല്ലാതെ, ആധാറും, മൊബൈൽ നമ്പറും, ബാങ്ക് അക്കൗണ്ട്
വിവരങ്ങളും മാത്രം നൽകിയാൽ ലോൺ നൽകി തട്ടിപ്പ് നടത്തുന്ന ആപ്പുകൾ പ്ലേ സ്റ്റോറിൽ സജീവം.
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ഇല്ലാതെ ലോൺ നൽകുന്ന ആപ്പുകൾ നിയമ വിരുദ്ധമായി
പ്രവർത്തിക്കുന്നവയാണ്.
ഇത്തരം ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ നിങ്ങളുടെ ഫോൺ കോണ്ടാക്ടുകൾ , ചിത്രങ്ങൾ മുതലായവ ഈ ആപ്പുകൾ കൈക്കലാക്കുന്നു.
നിങ്ങൾ എടുക്കുന്ന ലോൺ, യഥാസമയം പലിശ സഹിതം തിരിച്ച് അടച്ചാലും, കൂടുതൽ പണം ആവശ്യപ്പെട്ട്
നിങ്ങളുടെ മോർഫ് ചെയ്ത ചിത്രങ്ങൾ, ഫോൺ കോണ്ടാക്ടുകളിലേക്ക് അയച്ചു കൊടുക്കുന്നു.
മാനഹാനിയും ഭീഷണിയും മൂലം, ചോദിക്കുന്ന തുക ട്രാൻസ്ഫർ ചെയ്ത് തട്ടിപ്പിന് ഇരയാകുന്നു.
റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം ആപ്പുകളിൽ നിന്നും
ലോൺ എടുത്ത് വഞ്ചിതരാവാതിരിക്കുക.
ലോൺ ആപ്പുകളുടെ രജിസ്‌ട്രേഷൻ വിവരങ്ങൾ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വെബ് സൈറ്റിൽ പരിശോധിച്ച് ആധികാരികത ഉറപ്പ് വരുത്തുക.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇🏻
https://chat.whatsapp.com/KaxkVnGzO807JiH65XjrDq
